കേരളത്തിൽ എസ് ഐ ആർ തുടരാം: സുപ്രീം കോടതി

SUPREME COURT

കേരളത്തിൽ എസ് ഐ ആർ തുടരാമെന്ന് സുപ്രീം കോടതി. 88 ശതമാനം ഡിജിറ്റലൈസേഷൻ പൂർത്തിയായെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സമയ പരിധി നീട്ടണമെങ്കില്‍ സംസ്ഥാനത്തിന് അപേക്ഷ നല്‍കാമെന്ന്‌കോടതി പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ കമ്മീഷന്‍ തീരുമാനമെടുക്കണം. കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെടാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു. 98 ശതമാനം എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തിട്ടുണ്ട്.

അതേസമയം, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ എസ് ഐ ആര്‍ നടപടികൾ നീട്ടിവെക്കണമെന്നാണ് കേരളം പ്രധാനമായും ആവശ്യപ്പെട്ടത്.

ALSO READ: ‘ഗർഭം ധരിക്കാൻ നിർബന്ധിച്ചു, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡന പരാതി നൽകി മറ്റൊരു യുവതി

തദ്ദേശ തെരഞ്ഞെടുപ്പ് എസ് ഐ ആറിന് തടസമാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലും എസ് ഐ ആറിനും ഒരേ ഉദ്യോഗസ്ഥരെയല്ല നിയമിച്ചിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു.  എസ് ഐ ആർ ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News