
ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്ക് നേരെ സുപ്രീം കോടതിയിൽ അതിക്രമം . കോടതി മുറിയിൽ വെച്ച് അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചു. ചീഫ് ജസ്റ്റിസ് സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നെന്ന് ആരോപിച്ചാണ് അതിക്രമം നടത്തിയത്. അഭിഭാഷകൻ മുദ്രാവാക്യം വിളിച്ചു.
പിന്നാലെ കോടതി നടപടികള്‍ നിര്‍ത്തിവെക്കുകയും അഭിഭാഷകനെ കോടതിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
ഖജുരാഹോയിൽ 7 അടി ഉയരമുള്ള വിഷ്ണുവിന്റെ തലയറുത്ത വിഗ്രഹം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് കോടതിയിൽ നടത്തിയ പരാമർശങ്ങളാണ് അക്രമത്തിന് കാരണമായി കരുതുന്നത്.
ഇത്തരത്തിലുള്ള നിരവധി പൊതുതാല്‍പര്യ ഹരജികള്‍ കോടതിക്ക് മുന്നിലെത്തുന്നുണ്ടെന്നും ഇതിലൊന്നു ഇടപെടാന്‍ സുപ്രിംകോടതിക്ക് സാധിക്കില്ലെന്നായിരുന്നു അന്ന് കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നത്. ഇതിനെതിരെ ഒരുകൂട്ടം അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

