പ്രശ്നങ്ങൾക്ക് നേരെ കണ്ണടയ്ക്കണമെന്നാണോ ആഗ്രഹിക്കുന്നത്? തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതി സ്വമേധയ കേസെടുത്തു

stray-dog-attack- on three years

ദില്ലി: തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതി സ്വമേധയ കേസെടുത്തു. പ്രശ്നങ്ങൾക്ക് നേരെ തങ്ങൾ കണ്ണടയ്ക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്നും നായ സ്നേഹികളോട് കോടതി ചോദിച്ചു. തെരുവ് നായകളെ പിടികൂടാൻ പോയ മുനിസിപ്പൽ അധികാരികളെ അഭിഭാഷകർ ആക്രമിച്ചുവെന്ന് സുപ്രീം കോടതി. നായ സ്നേഹികളായ അഭിഭാഷകരാണ് ആക്രമിച്ചതെന്നും ഇതൊരു മോശം കാര്യം ആണെന്നും കോടതി വ്യക്തമാക്കി. തെരുവുനായ ആക്രമണത്തിൽ ആളുകൾ മരണപ്പെടുന്ന സംഭവത്തിൽ സംസ്ഥാനങ്ങൾക്ക് വലിയ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും കോടതി നൽകി.

നായ്ക്കളുടെ ആക്രമണം എബിസി നിയമങ്ങൾകൊണ്ട് പരിഹരിക്കപ്പെടുന്നില്ല എന്ന് നായ സ്നേഹികൾക്കെതിരെ നൽകിയ ഹർജിയിൽ കക്ഷികളിൽ ഒരാൾ ചൂണ്ടിക്കാട്ടിയിരുന്നു. എബിസി ജനന നിയന്ത്രണത്തിന് വേണ്ടി മാത്രമാണെന്നും, നായ്ക്കൾ പ്രത്യേകതരം വൈറസ് വാഹകരാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. രന്തംബോറിൽ നായ്ക്കളെ ആക്രമിച്ച കടുവകൾക്ക് ഭേദമാക്കാനാവാത്ത തരം രോഗം ബാധിച്ചു എന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read- മധ്യപ്രദേശിൽ ചാണകമുപയോ​ഗിച്ച് കാൻസറിനുള്ള മരുന്നെന്ന് പ്രചരിപ്പിച്ച് നടന്നത് കോടികളുടെ ക്രമക്കേട്

ഹർജി പരിഗണിക്കുമ്പോൾ നായ സ്നേഹികൾക്കെതിരെ രൂക്ഷമായ വിമർശനമാണ് സുപ്രീംകോടതി നടത്തിയത്. നായ്ക്കൾ 9 വയസ്സുള്ള കുട്ടിയെ ആക്രമിക്കുമ്പോൾ ആരാണ് ഉത്തരവാദിയാകേണ്ടത് എന്ന് കോടതി ചോദിച്ചു. നായകൾക്ക് ഭക്ഷണം നൽകുന്ന സംഘടനയെ ആണോ എന്ന് കോടതി ആരാഞ്ഞു.

News Summary- The Supreme Court has taken suo motu cognizance of the stray dog ​​issue

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News