സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെയുളള അഴിമതി കേസുകളിലെ അന്വേഷണം; മുന്‍കൂര്‍ അനുമതി വേണമെന്ന നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജി ഭരണഘടന ബെഞ്ചിന്

Antony Raju appeal rejected

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുളള അഴിമതി കേസുകളിലെ അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന നിയമം ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് വിട്ടു. കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ചില്‍ ഭിന്ന വിധിയുണ്ടായതിന് പിന്നാലെയാണ് ഭരണഘടന ബെഞ്ചിന് വിട്ടത്. നിയമം ഭരണഘടന വിരുദ്ധമല്ലെന്ന് ജസ്റ്റിസ് കെ വി വിശ്വനാഥന്‍ വിധിച്ചു.

വ്യവസ്ഥ അഴിമതിക്കാരെ സംരക്ഷിക്കുമെന്നും നിയമം ഭരണഘടന വിരുദ്ധമാണെന്നുമാണ് ജസ്റ്റിസ് ബി വി നാഗരത്‌നയുടെ നിരീക്ഷിക്കണം. അഴിമതി നിരോധന നിയമത്തില്‍ 2018 ലെ ഭേദഗതി പ്രകാരം ചേര്‍ത്ത സെക്ഷന്‍ 17എ യുടെ സാധുത പരിശോധിക്കണമെന്നും ജസ്റ്റിസ് ബി വി നാഗരത്‌ന ചൂണ്ടിക്കാട്ടി.

ALSO READ; തേക്കിൻക്കാട് മൈതാനം കലോത്സവ വേദിയാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി; ഹർജിക്കാരന് 10,000 രൂപ പിഴ

തെരുവുനായ പ്രശ്നത്തിൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി

തെരുവുനായ പ്രശ്നത്തിൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി. ഓരോ നായ കടിക്കും, ഓരോ മരണത്തിനും, സംസ്ഥാനങ്ങൾക്ക് കനത്ത നഷ്ടപരിഹാരം ചുമത്തിയേക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു. ഇവ തടയാന്‍ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാത്തതിനാകും നടപടിയെന്നും, തെരുവുനായ്ക്കൾക്ക് തീറ്റ നൽകുന്നവർക്കും ബാധ്യതയും ഉത്തരവാദിത്തവുമുണ്ടെന്നും കോടതി വ്യക്തമാക്കി. ഇന്നും തെരുവുനായ നായ സ്നേഹികൾക്കെതിരെ രൂക്ഷവിമർശനമാണ് കോടതി ഉന്നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News