കര്‍ഷക സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ അപമാനിച്ചകേസ്; മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന കങ്കണയുടെ ഹർജി തള്ളി സുപ്രീം കോടതി

kankana

കര്‍ഷകസമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ അപമാനിച്ച കേസില്‍ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന നടിയും ബിജെപിയും എംപിയുമായ കങ്കണ റണാവത്തിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി. 2021ലെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത 73കാരിയാണ് കങ്കണക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തത്.

നൂറു രൂപ പ്രതിഫലത്തിനും റാലിയില്‍ പങ്കെടുക്കുന്നവര്‍ ഉണ്ടെന്നാണ് കര്‍ഷക സമരത്തില്‍ പങ്കെടുത്ത 87 വയസുള്ള കര്‍ഷക മൊഹീന്ദര്‍ കൗറിനെകുറിച്ചു മറ്റും കര്‍ഷക സ്ത്രീകളെ കുറിച്ചും നടി എക്‌സില്‍ കുറിച്ചത്. കൗര്‍ സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനെയും നടി പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Also read – ഏഷ്യാ കപ്പ് 2025: ഇന്ത്യ-പാകിസ്ഥാൻ മത്സരം റദ്ദാക്കണം എന്നാവശ്യപ്പെട്ട ഹർജി തള്ളി സുപ്രീം കോടതി

ഒരു അഭിഭാഷകന്റെ പോസ്റ്റ് താന്‍ റീ ട്വീറ്റ് ചെയ്തതാണെന്നാണ് കങ്കണ കോടതിയില്‍ അവകാശപ്പെട്ടത്. എന്നാല്‍ കേവലം റീട്വീറ്റ് മാത്രമല്ല അതിനൊപ്പം സ്വന്തം പരാമര്‍ശം കൂട്ടി അതിന് എരിവ് കൂട്ടിയെന്നും ജസ്റ്റിസുമാര്‍ വ്യക്തമാക്കി.

ഡല്‍ഹി അതിര്‍ത്തിയില്‍ നടന്ന കര്‍ഷക സമരത്തിന്റെ മുഖമായിരുന്ന മുത്തശ്ശിമാരാണ് മൊഹീന്ദര്‍ കൗറും, ജംഗീര്‍ കൗറും. ടൈം മാഗസിന്‍ പോലുള്ള വിദേശ മാധ്യമങ്ങളില്‍ വരെ ഇരുവരെയും കുറിച്ച് വാര്‍ത്തയും ചിത്രങ്ങളും പ്രസിധീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News