
ദില്ലി വായുമലിനീകരണത്തില്‍ കടുത്ത വിമർശനവുമായി സുപ്രീം കോടതി. മലിനീകരണം നിയന്ത്രിക്കുന്നതിൽ സർക്കാർ സമ്പൂർണ പരാജയമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിലവിലെ നിയന്ത്രണങ്ങൾ താൽക്കാലികമാണ്. വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതി വാക്കാൽ പരാമർശം നടത്തിയത്.
അതേസമയം, ഉത്തരേന്ത്യയില്‍ കാഴ്ച മറച്ച് പുകമഞ്ഞ് വര്‍ധിക്കുകയാണ്. ദില്ലി ആഗ്ര എക്‌സ്പ്രസ് ഹൈവേയില്‍ പുകമഞ്ഞിനിടെ വാഹനങ്ങള്‍ കൂട്ടിയിടിച്ച്
നാല് പേരാണ് ഇതിനോടകം മരിച്ചത്. ദില്ലിയില്‍ പുകമഞ്ഞിനൊപ്പം വായുമലിനീകരണം രൂക്ഷമായത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
കനത്ത പുകമഞ്ഞില്‍ കാഴ്ച പരിമിതി കുറഞ്ഞതാണ് അപകട കാരണമായത്. സാരമായി പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുകയാണ്. പുകമഞ്ഞ് ദില്ലിയിലെ വ്യോമ, റെയില്‍, റോഡ് ഗതാഗതം താറുമാറാക്കി. കാഴ്ച പരിധി പൂജ്യത്തില്‍ എത്തിയത് റോഡ് ഗതാതവും സ്തംഭിക്കാന്‍ കാരണമായി. ശൈത്യം കനത്തതോടെ ദില്ലിയില്‍ വായുമലിനീകരണവും രൂക്ഷമായി തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

