ഭിന്നശേഷി സംവരണത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഹർജിയിൽ വിശദ വാദം കേൾക്കാൻ സുപ്രീംകോടതി

Pulling pyjama string case verdict

ഭിന്നശേഷി സംവരണത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഹർജിയിൽ വിശദ വാദം കേൾക്കാൻ സുപ്രീംകോടതി. എതിർകക്ഷികൾ നാലാഴ്ചക്കകം മറുപടി നൽകാൻ കോടതി നിർദേശം. എൻ എസ് എസ് കേസിലെ വിധി മറ്റ് മറ്റുള്ളവർക്കും ബാധിക്മാക്കണമെന്നാണ് സംസ്ഥന സർക്കാരിന്റെ ആവശ്യം.

ഏയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ കേസുകളിൽ നിലവിൽ താത്കാലിക തസ്തികകളിൽ തുടരുന്ന അദ്ധ്യാപകരെ സ്ഥിരപ്പെടുത്താൻ സർക്കാർ സമർപ്പിച്ച അപേക്ഷയിൽ അദ്ധ്യാപകരുടെ എതിർപ്പ് മൂലമാണ് ഇന്ന് പരിഗണിക്കാൻ കഴിയാതിരുന്നത്. എൻ എസ് എസ് കോളേജ് വിധിയിൽ സമാന രീതിയിൽ ഉള്ള അധ്യാപകരെ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. അതെ വിധി മറ്റു സമാനമായ അദ്ധ്യാപകർക്കും ബാധകമാകണമെന്ന അപേക്ഷയാണ് അദ്ധ്യാപകരുടെ വിയോജിപ്പ് കാരണം പരിഗണിക്കാതിരുന്നത്.

Also read: കൃത്രിമ കാലുകൾ മേശപ്പുറത്തുവെച്ച് രാജ്യസഭയിൽ സദാനന്ദന്റെ രാഷ്ട്രീയ നാടകം; പ്രതിഷേധം ഉയർത്തി ഡോ ജോൺ ബ്രിട്ടാസ് എംപി

എൻ എസ് എസ് കേസിൽ ഭിന്നശേഷി തസ്തികളിലേക്ക് ഉള്ള ഒഴിവുകൾ ഒഴിച്ച് മറ്റുള്ള തസ്തികളിൽ തുടരുന്ന അദ്ധ്യാപകരെ സ്ഥിരപെടുത്താൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. അതേ വിധി മറ്റുള്ളവർക്ക് കൂടി ബാധകമാക്കണമെന്ന സർക്കാരിന്റെ നിർദേശം സുപ്രീം കോടതിയിൽ ഹാജരായ അദ്ധ്യാപകർക്കു സ്വീകാര്യമായില്ല.

ഏകദേശം ഇരുപത്തതിനാലയിരത്തോളം അദ്ധ്യാപകർക്കു സ്ഥിരപ്പെടുത്തൽ ഉത്തരവ് സർക്കാരിന്റെ അപേക്ഷയേ എതിർത്തില്ലായിരുന്നെങ്കിൽ ലഭിക്കുമായിരുന്നു. അതേസമയം, സംസ്ഥാനത്തിൻ്റെ ഹർജിയിൽ വിശദമായ വാദം കേൾക്കാൻ തീരുമാനിച്ച സുപ്രീംകോടതി നാലാഴ്ചക്കകം എതിർക്കക്ഷികൾ മറുപടി നൽകണമെന്നും നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News