സോനം വാങ്ചുകിന്റെ മോചനം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

sonam wangchuk

സോനം വാങ്ചുകിനെ തടവിലാക്കിയത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

വാങ്ചുക്കിന്റ മോചനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രത്തിനും ലഡാക്ക് ഭരണകൂടത്തിനും ജോധ്പൂർ ജയിൽ അധികൃതർക്കും നോട്ടീസ് അയചിരുന്നു. സോനം വാങ്ചുകിൻ്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

ALSO READ: ഹണി ട്രാപ്പും ഹൈ സെക്യൂരിറ്റി ബ്രേക്കിങും ; സൈന്യത്തിന്റെയും വ്യോമസേനയുടെയും തന്ത്രപ്രധാന രേ​ഖകൾ കൈമാറിയതിന് അംബാല സ്വദേശി അറസ്റ്റിൽ

ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പദവിയും ആവശ്യപ്പെട്ട് നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ കേന്ദ്രഭരണ പ്രദേശത്ത് നാലു പേർ കൊല്ലപ്പെടുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് രണ്ടു ദിവസത്തിനു ശേഷം, അക്രമത്തിന് പ്രേരിപ്പിച്ചതായി ആരോപിച്ച് സെപ്റ്റംബർ 26ന് ദേശീയ സുരക്ഷാ നിയമപ്രകാരം വാങ്ചുകിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വാങ്ചുകിനെ തടവിലാക്കിയിട്ട് ഇപ്പോൾ 100 ദിവസം പിന്നിട്ടു കഴിഞ്ഞു.

ALSO READ: ഇൻഡോർ മലിനജല മരണം: പുതുതായി 20 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; മധ്യപ്രദേശ് ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും

English summary : Supreme Court to Hear Plea Challenging Sonam Wangchuk’s Detention.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News