‘ഗവണര്‍മാര്‍ ബില്ലുക‍ള്‍ തടഞ്ഞുവെക്കരുത്, പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച്’: സുപ്രധാന വിധിയുമായി സുപ്രീം കോടതി

supreme court on governor role on bills

ഗവണര്‍മാര്‍ ബില്ലുക‍ള്‍ തടഞ്ഞുവെക്കരുതെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ബില്ലുകൾ തടയുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. രാഷ്ട്രപതിയും ഗവർണറൂം ബില്ലുകളിൽ ഒപ്പിടുന്നതിൽ സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ച് പറഞ്ഞു. സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിൻ്റെ വിധി തള്ളി. തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയ ഭരണഘടന ബെഞ്ച് ബില്ലുകൾ അനിയന്ത്രിതമായി തടഞ്ഞുവെച്ചാൽ കോടതിയെ സമീപിക്കാമെന്നും പറഞ്ഞു.

രാഷ്ട്രപതി നൽകിയ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് മറുപടി നൽകിയത്. സംസ്ഥാനത്ത് രണ്ട് എക്സിക്യൂട്ടീവ് അധികാരങ്ങൾ ഉണ്ടാകരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബില്ലുകളില്‍ തീരുമാനം എടുക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാം. ബില്‍ പിടിച്ചുവെയ്ക്കുകയല്ല നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചര്‍ച്ചയിലൂടെയും പരിഹാരം കാണുകയാണ് വേണ്ടത്.

ബിൽ ഗവർണർക്ക് മുന്നിൽ വന്നാൽ ഒപ്പിടുകയോ തിരിച്ചയക്കുകയോ അല്ലെങ്കിൽ രാഷ്ട്രപതിക്ക് വിടുകയോ ആണ് ചെയ്യേണ്ടത്. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും ബില്ലുകൾ ഗവർണർ ഒപ്പിടാതെ അംഗീകാരം നൽകുന്നതും ഭരണഘടനാപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബില്ലുകൾ നിയമം ആയാൽ മാത്രമേ കോടതിക്ക് പരിശോധിക്കാനാകൂ എന്നും വ്യക്തമാക്കിയ കോടതി ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിൻ്റെ തീരുമാനം തള്ളി. ബില്ലുകൾ അനിയന്ത്രിതമായി കാലതാമസം വന്നാൽ കോടതിയെ സമീപിക്കാമെന്നും ഭരണഘടന ബഞ്ച് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News