
ഗ്വിഗ് വർക്കേഴ്സ് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ച് നിരന്തരമായി വാർത്തകളിലും സോഷ്യൽ മീഡിയയിലും ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ആന്ധ്രപ്രദേശിൽ നിന്നും മറ്റൊരു ദാരുണ സംഭവം പുറത്ത് വരുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നിറങ്ങുമ്പോൾ വീഴുന്ന ഒരു സ്വിഗ്ഗി ഡെലിവറി പാർട്ണറുടെ ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ ബിജയ് ആനന്ദ് എന്നയാളാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. സംഭവം നടന്ന പ്രശാന്തി എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 18464) വെറും 1–2 മിനിറ്റ് മാത്രമാണ് സ്റ്റേഷനിൽ നിർത്തിയതെന്ന് ദൃസാക്ഷി കൂടിയായ ബിജയ് ആനന്ദ് പറഞ്ഞു. ഭക്ഷണം ഓർഡർ ചെയ്ത യാത്രക്കാരൻ ഒന്നാം ക്ലാസ് എസിയിൽ യാത്ര ചെയ്യുകയായിരുന്നു. ഭക്ഷണം കൈമാറുന്നതിനിടയിൽ ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. സ്റ്റേഷന് പുറത്തായിരുന്നു മറ്റ് ഡെലിവറിക്കായുള്ള അയാളുടെ ബാഗും ബൈക്കും ഉണ്ടായിരുന്നത്. അത്കൊണ്ട് സാധനം കൈമാറിയ ശേഷം വേഗത്തിൽ ഇറങ്ങുകയായിരുന്നു.
Also read : പാർലമെൻ്റ് ബജറ്റ് സമ്മേളനം ഈ മാസം 28 ന് ആരംഭിക്കും
വീഡിയോ വൈറലായതിന് സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ചതായും ഡെലിവറി പങ്കാളി സുരക്ഷിതനാണെന്നും അദ്ദേഹത്തിന് പരിക്കുകളൊന്നുമില്ലെന്നും അറിയാനായതിൽ ആശ്വാസമുണ്ടെന്ന് സ്വിഗ്ഗി അറിയിച്ചു. സുരക്ഷയ്ക്കാണ് നമ്മൾ പ്രാധാന്യം നൽകുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിൽ കയറുകയോ ഇറങ്ങുകയോ ചെയ്യുന്നത് ഞങ്ങളുടെ പ്രോട്ടോക്കോളുകൾ കർശനമായി വിലക്കുന്നതാണ്” എന്നും സ്വിഗ്ഗി പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

