ഫരീദാബാദിൽ യന്ത്ര ഊഞ്ഞാൽ തകർന്നുവീണ് ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു

swing accident faridabad

ഹരിയാനയിലെ ഫരീദാബാദിൽ യന്ത്ര ഊഞ്ഞാൽ തകർന്നുവീണ് അപകടം. രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. അപകടത്തിൽ 12 പേർക്ക് പരുക്കുണ്ടായതായാണ് റിപ്പോർട്ട്. സൂരജ്കുണ്ഡ് ഇൻ്റർനാഷണൽ ക്രാഫ്റ്റ്സ് മേളക്കിടെയാണ് അപകടം സംഭവിച്ചത്. രക്ഷാപ്രവർത്തനത്തിനിടെയാണ് ഇൻസ്പെക്ടർ ജഗദീഷ് പ്രസാദിന് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഡെപ്യൂട്ടി കമ്മീഷണർ, ടൂറിസം മാനേജിങ് ഡയറക്ടർ തുടങ്ങി സീനിയർ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തുകയും അപകടത്തെക്കുറിച്ച് വിലയിരുത്തുകയും ചെയ്തു. യന്ത്ര ഊഞ്ഞാലിന്റെ തകരാർ കൊണ്ടാണോ അതോ അമിത ഭാരം കൊണ്ടാണോ അപകടം സംഭവിച്ചതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. മേളയിലെ ക്രമീകരണങ്ങളിൽ സുരക്ഷാവീഴ്ച്ചയിൽ തകരാർ സംഭവിച്ചിട്ടുണ്ടോ എന്നും പരിശേധിക്കുന്നുണ്ട്. അപകടത്തെ തുടർന്ന് പ്രദേശമാകെ പരിഭ്രാന്തിയിലായിരുന്നു. പരുക്കേറ്റവരെ അപ്പോൾ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഹരിയാന സർക്കാർ ഉന്ന്തതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Also read : പശ്ചിമ ബംഗാൾ എസ് ഐ ആർ: സമയപരിധി നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ

ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന കലാമേളയിൽ ഇത്തരത്തിൽ വലിയ അപകടം ഉണ്ടായത് വലിയ ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട്. വിനോദത്തിനായുള്ള റൈഡുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിലും വീഴ്ച്ചയുണ്ടായോ എന്ന ചർച്ചകൾക്കും സംഭവം വഴിവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News