മധ്യപ്രദേശിൽ ആകാശ ഊഞ്ഞാൽ തകർന്ന് 14 കുട്ടികൾക്ക് പരുക്ക്

swing collapsing

മധ്യപ്രദേശിൽ വാർഷിക മേളയ്ക്കിടയിൽ ഭീമൻ ആകാശമേള തകർന്ന് 14 കുട്ടികൾക്ക് പരുക്കേറ്റു. ഡ്രാഗൺ ആകൃതിയിലുള്ള ഈ സ്വിംഗ് പ്രവർത്തിക്കുന്നതിനിടെ പെട്ടെന്നു തകർന്നുവീണ് സമീപത്തെ മതിലിൽ ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റ കുട്ടികളിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

കുട്ടികൾ താഴേക്ക് തെറിച്ചു വീഴുന്നതും നിലത്ത് പരിക്കേറ്റ് കിടക്കുന്നവരെ രക്ഷിക്കാൻ സമീപവാസികൾ ഓടിയെത്തുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതേസമയം റൈഡിൽ തൂങ്ങി നിന്ന ചിലർ അത്ഭുതകരമായി പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടം നടക്കുന്നതിന് മുമ്പ് തന്നെ റൈഡിന്റെ പ്രവർത്തനം ശരിയായ രീതിയിൽ അല്ലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ‌

Also read : നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിൻ്റെ നിർണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്

റൈഡിന്റെ സുരക്ഷയിൽ ഗുരുതര വീഴ്ചകൾ ഉണ്ടായതായാണ് പ്രാഥമിക കണ്ടെത്തലുകളെന്ന് പോലീസ് സൂപ്രണ്ട് പ്രതിപാൽ സിംഗ് മഹോബിയ പറഞ്ഞു. അമിതഭാരവും റൈഡിന്റെ കാലപ്പഴക്കവുമാണ് അപകടത്തിന് കാരണമായതെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റൈഡ് എങ്ങനെ തകർന്നുവീണുവെന്ന് കണ്ടെത്താൻ പോലീസിനെയും എഞ്ചിനീയർ സംഘത്തെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News