അസമത്വത്തെ തുടച്ച് നീക്കാൻ ചുവപ്പിനെ ഉറപ്പിച്ച് തമിഴ്നാട്; ചെന്നൈയിൽ കാൾ മാക്സിൻ്റെ പ്രതിമ സ്ഥാപിച്ചു

karl marx statue chennai

വീണ്ടും ചുവപ്പിനെ ഊട്ടി ഉറപ്പിച്ച് മുന്നോട്ട് പോവുകയാണ് തമിഴ്നാട്. ചെന്നൈയിൽ കാൾ മാക്സിൻ്റെ പ്രതിമ സ്ഥാപിച്ചിരിക്കുകയാണ് തമിഴ്നാട് ​ഗവൺമെൻ്റ്. കൊനമാറ പബ്ലിക് ലൈബ്രറിയിലാണ് കാൾ മാക്സിൻ്റെ പ്രതിമ സ്ഥാപിച്ചത്. ഇതിൻ്റെ ഫോട്ടോയും കുറിപ്പും തമിഴ്നാട് മുഖ്യമന്ത്രി സമൂഹമാധ്യത്തിൽ പങ്ക് വച്ചു . ‘Installing Marx. Uninstalling inequality. Chennai reaffirms red’ എന്നാണ് എംകെ സ്റ്റാലിൻ സമൂഹമാധ്യമത്തിൽ കുറിച്ചത്. പുരോഗമന ആശയങ്ങളിൽ നിന്നാണ് നമ്മൾ ശക്തി പ്രാപിക്കുന്നതെന്നും അവ എവിടെ നിന്ന് വന്നാലും ആധിപത്യ ശക്തികൾ വിജയിക്കാൻ ശ്രമിക്കുമ്പോൾ, നമ്മൾ അവയെ ചെറുക്കുന്നുവെന്നും ഇതാണ് ദ്രാവിഡ മാതൃകയുടെ സത്തയെന്നും അദ്ദേഹം സമൂഹമാധ്യത്തിൽ കുറിച്ചു

കാൾമാക്സിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് എംകെ സ്റ്റാലിൻ മുന്നേ പറഞ്ഞതായിരുന്നു. തൊഴിലാളി പ്രസ്ഥാനത്തിൻ്റെ കേന്ദ്രമായ ചെന്നൈ നിരവധി ഐതിഹാസിക പോരാട്ടങ്ങളാലും ശ്രദ്ധേയമായിരുന്നു.

Also read; റൈറ്റ് ടു ഡിസ്‌കണക്ട് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് എ എ റഹീം എം പി

ഇൻസ്റ്റ​ഗ്രാം പോസ്റ്റിൻ്റെ പൂർണരൂപം

Installing Marx. Uninstalling inequality. Chennai reaffirms red.The commanding statue of #KarlMarx now stands at the Connemara Public Library, Chennai.We draw strength from progressive ideas, no matter where they come from. When forces of domination attempt to prevail, we resist them. This is the essence of our #DravidianModel.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News