
ഹിന്ദി ഭാഷ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള ബിജെപി ഭരണകൂടത്തിന്റെ ശ്രമങ്ങളെ പ്രതിരോധിക്കാൻ തമിഴ്നാട്. ഇതിനായി ഹിന്ദി നിരോധിക്കാൻ ലക്ഷ്യമിട്ട് നിയമസഭയിൽ സുപ്രധാന ബിൽ അവതരിപ്പിക്കാനൊരുങ്ങകയാണ് എം കെ സ്റ്റാലിൻ സർക്കാർ. നിയമനിർമാണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിദഗ്ദരുമായി അടിയന്തര യോഗം ചേർന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ചിരിക്കുന്ന ഹിന്ദി ബോർഡുകൾ, ഹിന്ദി ഹോർഡിങുകൾ, സിനിമകൾ, പാട്ടുകൾ എന്നിവ നിരോധിക്കാനാണ് ഈ ബിൽ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ നിയമനിർമാണം ഭരണഘടനയ്ക്ക് അനുസൃതമായിരിക്കുമെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവ് ടി കെ എസ് ഇളങ്കോവൻ പ്രതികരിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാർ ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കലിന് എക്കാലവും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ബിഹാർ തെരഞ്ഞെടുപ്പ്; സീറ്റ് വിഭജനത്തിന് പിന്നാലെ എന്‍ഡിഎയില്‍ പൊട്ടിത്തെറി രൂക്ഷം
അതേസമയം തമിഴ്നാട് സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ബിജെപി നേതാക്കൾ വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. വിഡ്ഢിത്തവും അസംബന്ധവുമായ നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് ബിജെപി നേതാവ് വിനോജ് സെൽവം പ്രതികരിച്ചു. ബിജെപി ഭരണത്തിൽ ഇല്ലാത്ത സംസ്ഥാനങ്ങളെ ദ്രോഹിക്കുന്നതിനും അവിടെ കലാപം സൃഷ്ടിക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന വിമർശനം ശക്തമാണ്. ഈ ആർഎസ്എസ് അജണ്ടയുടെ ഭാഗമാണ് ഹിന്ദി അടിച്ചേൽപ്പിക്കൽ എന്നാണ് തമിഴ്നാട്ടിൽ ഉയരുന്ന വിമർശനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

