‘ട്വീറ്റ് തെറ്റാണ്, ആര്‍ ജെ ഡി പിന്തുണക്കില്ല’: കേരള കോണ്‍ഗ്രസിൻ്റെ ‘ബിഹാറും ബീഡിയും ‘ പോസ്റ്റിനെതിരെ ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്

Tejashvi Yadav

കോൺഗ്രസ് കേരള ഘടകത്തിൻ്റെ ‘ബീഡിയും ബീഹാറും’ എന്ന വിവാദ പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. കോണ്‍ഗ്രസ് പങ്കുവെച്ച ട്വീറ്റ് തെറ്റാണ്. ആര്‍ ജെ ഡി പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബീഡിയും ബിഹാറും ‘ബി’യിൽ തുടങ്ങുന്നു എന്നത് ഒരു പാപമായി കണക്കാക്കാനാവില്ലെന്നതായിരുന്നു പോസ്റ്റിൽ പറഞ്ഞിരുന്നത്. ബീഡിക്ക് ജിഎസ്ടി ഇളവ് നൽകിയത് കേന്ദ്രസർക്കാര്‍ ബിഹാർ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് എന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.

ALSO READ: ‘മരിച്ച സ്ത്രീകളെ പോലും തൊടാതെ വസ്ത്രങ്ങളിൽ പിടിച്ച് വലിച്ചിഴയ്ക്കുന്നു’; അന്യപുരുഷൻ സ്ത്രീകളെ തൊടുന്നതിലെ വിലക്കിൽ ജീവൻ നഷ്ടമാകുന്നത് നിരവധിപ്പേർക്ക്, ഭൂചലനത്തിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാതെ പുരുഷന്മാർ

ഇന്ത്യയിലെ ബീഡി നിർമ്മാണത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ബിഹാർ. ഈ വ്യവസായത്തിൽ രാജ്യത്ത് 70 ലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്.

ജിഎസ്ടി നിരക്കുകളില്‍ മോദിയുടെ തെരഞ്ഞെടുപ്പ് തന്ത്രത്തെക്കുറിച്ചുള്ള തങ്ങളുടെ പരിഹാസം വളച്ചൊടിച്ചതാണെന്ന്, പോസ്റ്റ് ഡിലീറ്റാക്കിക്കൊണ്ട് കേരള കോണ്‍ഗ്രസ് ഘടകം പറഞ്ഞു. നിങ്ങൾക്ക് വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

profile picture

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News