
കനഗോലുവിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ കാണാപാഠമാക്കിയ കോൺഗ്രസിനിന്റെ പുതിയ അടവിന് ഫണ്ട് ലഭിച്ചിരിക്കുന്നത് കേരളത്തിൽ നിന്നല്ല പകരം അയൽപക്കമായ തെലങ്കാനയിൽ നിന്നാണ്. കേരളത്തിലെ പ്രമുഖമാധ്യമങ്ങളെ വിലയ്ക്ക് വാങ്ങാൻ കോൺഗ്രസിന് കൈ അയച്ച് സഹായം ചെയ്തിരിക്കുന്നത് രേവന്ത് റെഡ്ഡിയാണ്.
ഈ അഴിമതി കഥ തുറന്ന് കാട്ടിയത് രേവന്ത് റെഡ്ഡിയുടെ പ്രധാന പ്രതിപക്ഷമായ ഭാരത് രാഷ്ട്ര സമിതിയും. അതിന്റെ ഭാഗമായി മലയാളത്തിലെ പ്രമുഖ പത്രങ്ങളും ചില ചാനലുകളും കോൺഗ്രസിനെ വെളുപ്പിക്കുക മാത്രമല്ല പകരം പാർട്ടി കാണിക്കുന്ന കൊള്ളരുതായ്മകളെ മറച്ച് വയ്ക്കുക കൂടി ചെയ്യുന്നുണ്ട്. ഈ മാധ്യമങ്ങളൊക്കെയും നിഷ്പക്ഷമാണെന്ന് പ്രചരണം നടത്തുകയും അയൽ സംസ്ഥാനത്ത് നിന്നും കോടികളുടെ ഫണ്ട് കൈപറ്റി കോൺഗ്രസിന് വേണ്ടി ഇലക്ഷൻ ക്യാമ്പയിൻ ചെയ്യുകയുമാണെന്നതിന് പ്രധാന തെളിവാണ് കുറച്ച് ദിവസങ്ങളായി പത്രങ്ങളുടെ മുഖം പോലും മറച്ച് കൊണ്ട് ആവർത്തിച്ച് വരുന്ന തെലങ്കാന സർക്കാരിന്റെ പരസ്യം.
സത്യം പുറത്ത് കൊണ്ടു വരേണ്ട മാധ്യമങ്ങൾ തന്നെ അഴിമതിയുടെ പങ്കു പറ്റുന്നതായി മുൻ മാധ്യമപ്രവർത്തകൻ എം വി നികേഷ് കുമാർ എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. ബി ആർ എസ് പറഞ്ഞ ഈ അഴിമതിക്കഥയുടെ കൂടുതൽ വിവരങ്ങൾ ഒരിക്കൽ മറനീക്കി പുറത്ത് വരുമെന്നും അദ്ദേഹം കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


