
വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ വരും ദിവസങ്ങളിൽ താപനില ക്രമാതീതമായി ഉയരുമെന്ന് മുന്നറിയിപ്പ്. മാർച്ചിൽ ആരംഭിക്കുന്ന പ്രീ-മൺസൂൺ കാലത്തിന് മുന്നോടിയായി വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ പകൽ താപനില 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.കൂടാതെ രാത്രി താപനില 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.
മധ്യ ഇന്ത്യയിലും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ പരമാവധി താപനിലയിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വർദ്ധനവ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, വരും ദിവസങ്ങളിൽ താപനില ഉയരുമെങ്കിലും അടുത്ത ദിവസങ്ങളിൽ കേരളത്തിലും തെക്കൻ തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രമാതീതമായി ചൂട് വർദ്ധിക്കുമ്പോഴും ദക്ഷിണേന്ത്യയിലെ ചിലയിടങ്ങളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജനുവരി 1 മുതൽ ഫെബ്രുവരി 18 വരെയുള്ള കാലയളവിൽ രാജ്യത്ത് പെയ്ത മഴയിൽ 56 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കൻ ഉപദ്വീപിൽ ഈ കുറവ് 30 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

