ശ്വാസം മുട്ടി തലസ്ഥാനം; ദില്ലിയിൽ വായു മലിനീകരണം രൂക്ഷം

Delhi Air Pollution

ദില്ലിയിൽ വായു മലിനീകരണം രൂക്ഷം. ഞായറാഴ്ചയായ ഇന്നും വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കുകൾ പ്രകാരം വായു ഗുണനിലവാര സൂചിക (എക്യുഐ) 391 ആയി രേഖപ്പെടുത്തി.

സിപിസിബി കണക്ക് പ്രകാരം, ദില്ലിയിൽ 19 മോണിറ്ററിംഗ് സ്റ്റേഷനുകൾ ‘ഗുരുതരമായ’ വായു ഗുണനിലവാരം രേഖപ്പെടുത്തി. 19 സ്റ്റേഷനുകളിൽ 300 ന് മുകളിലുള്ള റീഡിങ്ങാണ് രേഖപ്പെടുത്തിയത്. ഇത് ‘വളരെ മോശം’ ഗുണനിലവാരമാണ് വ്യക്തമാക്കുന്നത്. ഞായർ വൈകിട്ട് അന്തരീക്ഷ ഈർപ്പത്തിന്റെ അളവ് 68 ശതമാനമായി രേഖപ്പെടുത്തി.

Also read: ബീഹാറിൽ മുലപ്പാലിൽ യുറേനിയം കണ്ടെത്തിയതായി പഠനം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ശാസ്ത്രജ്ഞർ

സിപിസിബി കണക്കനുസരിച്ച്, 0 നും 50 നും ഇടയിലുള്ള AQI ‘നല്ലത്’ എന്നും, 51 മുതൽ 100 ​​വരെ ‘തൃപ്തികരം’ എന്നും, 101 മുതൽ 200 വരെ ‘മിതമായത്’ എന്നും, 201 മുതൽ 300 വരെ ‘മോശം’ എന്നും, 301 മുതൽ 400 വരെ ‘വളരെ മോശം’ എന്നും, 401 മുതൽ 500 വരെ ‘ഗുരുതരം’ എന്നും കണക്കാക്കപ്പെടുന്നു. ദില്ലിയിൽ പരമാവധി താപനില 26.7 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 10.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഇത് സീസണിലെ ശരാശരിയേക്കാൾ ഒരു ഡിഗ്രി കുറവാണെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News