ആഭ്യന്തര- അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയിലെ വ്യത്യാസം; രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്രം

dr-john-brittas-mp

ആഭ്യന്തര വിമാനയാത്രക്കാര്‍ക്കും അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കും ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയിലെ വ്യത്യാസത്തെകുറിച്ച് രാജ്യസഭയില്‍ ഡോ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. അപകടങ്ങളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരങ്ങളുടെ കാര്യത്തില്‍ തുല്യമായ പരിരക്ഷ ലഭിക്കുന്നുണ്ടോ, പരമാവധി എത്ര തുക വരെ നഷ്ടപരിഹാരം ലഭിക്കും, യാത്രക്കാരുടെ നിയമപരമായ അവകാശങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിക്കണമെന്നാണ് എംപി രാജ്യസഭയില്‍ ഉന്നയിച്ചത്.

എന്നാല്‍ എംപിയുടെ ചോദ്യത്തിന് നിലവിലുള്ള നിയമങ്ങളെക്കുറിച്ച് മാത്രമാണ് മന്ത്രാലയം ആവര്‍ത്തിച്ച് മറുപടി നല്‍കിയത്. അതായത്, ‘Carriage by Air Act, 1972’ ഉം, അന്താരാഷ്ട്ര യാത്രകള്‍ക്ക് ബാധകമായ ‘Montreal Convention, 1999’ ഉം. ഈ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്‍ഷുറന്‍സ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നാണ് മറുപടിയില്‍ പറയുന്നത്. എം.പി.യുടെ ചോദ്യത്തിലെ പ്രധാന വിഷയങ്ങളായ, ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുകകളിലെ താരതമ്യ പഠനം, നഷ്ടപരിഹാരത്തിന്റെ പരമാവധി പരിധി, അല്ലെങ്കില്‍ മറ്റ് ആനുകൂല്യങ്ങളിലെ വ്യത്യാസങ്ങള്‍ എന്നിവയെക്കുറിച്ച് മറുപടിയില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ല. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുകകള്‍ തമ്മില്‍ നിലവിലുള്ള വ്യത്യാസം എത്രയാണെന്ന് മന്ത്രാലയം വെളിപ്പെടുത്തിയില്ല. ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ ഈ വിവരങ്ങള്‍ ഏറെ നിര്‍ണായകമാണ്.

Also read – ഭാരത് ജോഡോ യാത്ര സമയത്ത് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

യാത്രാ ഇന്‍ഷുറന്‍സ് കവറേജില്‍ വരുന്ന വ്യത്യാസങ്ങള്‍, ലഭിക്കുന്ന ആനുകൂല്യങ്ങള്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒഴിവാക്കപ്പെടുന്ന ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് മറുപടിയില്‍ ഒരു സൂചനപോലും ഇല്ല. ഓരോ എയര്‍ലൈനും അവരുടെ ഇന്‍ഷുറന്‍സ് കമ്പനികളുമായി ഉണ്ടാക്കുന്ന കരാറുകള്‍ അനുസരിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിക്കപ്പെടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് നിയമപരമായ ഒരു ഏകീകൃത സ്വഭാവം ഇല്ലാതാക്കുകയും, വ്യത്യസ്ത എയര്‍ലൈനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വ്യത്യസ്ത തരം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാനുള്ള സാധ്യത തുറന്നിടുകയും ചെയ്യുന്നു. ഇത് ചൂണ്ടികാണിക്കുന്നത് നിയമപരമായ അവ്യക്തതയെയാണ്.

മന്ത്രാലയത്തിന്റെ മറുപടി നിലവിലുള്ള നിയമങ്ങളെക്കുറിച്ച് ആവര്‍ത്തിച്ചു പറയുകയല്ലാതെ, ഡോ. ജോണ്‍ ബ്രിട്ടാസ് ഉന്നയിച്ച പ്രധാന ആശങ്കകളായ നഷ്ടപരിഹാരത്തിലെ തുല്യതയില്ലായ്മയെക്കുറിച്ചും അതിനുപിന്നിലുള്ള കാരണങ്ങളെക്കുറിച്ചും അല്ല. ഇത് രാജ്യത്തെ വിമാനയാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ അറിയാനുള്ള അവസരം ഇല്ലാതാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News