പശ്ചിമ ബംഗാളിൽ തൃണമൂൽ – ഇഡി പോര് രൂക്ഷം; ഹർജികളുമായി ഇരുവിഭാഗവും സുപ്രീംകോടതിയിൽ

mamata banerjee

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എൻഫോഴ്സ്മെൻ്റ് പോര് രൂക്ഷമാകുന്നു.
ഐ – പാക്‌ ഓഫീസിലെ റെയ്‌ഡ്‌ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ തടസ്സപ്പെടുത്തിയതിൽ നടപടിയാവശ്യപ്പെട്ട്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുന്നത്‌ മാറ്റിവെച്ച സാഹചര്യത്തിലാണ്‌ സുപ്രീംകോടതിയിൽ റിട്ട്‌ ഹർജി നൽകിയത്.

സി ബി ഐ കേസിന്‌ അനുബന്ധമായി എടുത്ത കേസ്‌ നിക്ഷ്‌പക്ഷമായി അന്വേഷിക്കാനുള്ള ഏജൻസിയുടെ അധികാരം സംസ്ഥാനം തടസ്സപ്പെടുത്തുന്നുവെന്നാണ്‌ പ്രധാന വാദം. അതേ സമയം തൃണമൂൽ കോൺഗ്രസും സുപ്രീംകോടതിയിൽ തടസഹർജി ഫയൽ ചെയ്‌തിട്ടുണ്ട്‌.

ALSO READ; ദില്ലിയിലെ തോക്ക് കടത്ത്: 67-കാരി ‘മുത്തശ്ശി’ പിടിയിൽ; പിന്നിൽ വൻ ക്രിമിനൽ പശ്ചാത്തലം

അതേസമയം, ഇ ഡി പരിശോധനയ്ക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ തെരഞ്ഞെടുപ്പ് ഏജൻസിയായ ഐ പാക്ക് പ്രവർത്തനം പുനരാരംഭിച്ചിരുന്നു.  അന്വേഷണ ഏജൻസികളെ ബി ജെ പി രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും ബംഗാൾ പിടിക്കാം എന്നത് ബി ജെ പിയുടെ വ്യാമോഹം മാത്രമാണെന്നും മമതാ ബാനർജി വിഷയത്തിൽ തുറന്നടിച്ചിരുന്നു.  സംസ്ഥാന വ്യാപകമായി വൻ പ്രക്ഷോഭമാണ് തൃണമൂൽ സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News