തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസ് റെയ്ഡ്: ദില്ലിയിലെ അമിത് ഷായുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു

mamata banerjee

തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ തെരഞ്ഞെടുപ്പ് ഏജൻസിയായ ഐപാക്കില്‍ നടന്ന ഇഡി പരിശോധനയില്‍ പ്രതിഷേധം ശക്തമാക്കാൻ തൃണമൂൽ കോൺഗ്രസ്. തൃണമൂൽ എം പിമാർ ദില്ലിയിലെ അമിത് ഷായുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. മോദിയുടെയും അമിത് ഷായുടെയും വൃത്തികെട്ട രാഷ്ട്രീയം ബംഗാൾ തിരസ്കരിക്കുമെന്ന് പ്രതിഷേധത്തിനിടെ അവര്‍ മുദ്രാവാക്യം വിളിച്ചു.

ഐപാക്കിലെ ഇ ഡി റെയ്ഡിനെതിരെ മമത ബാനർജിയുടെ നേതൃത്വത്തിൽ ഇന്ന് കൊൽക്കത്തയിൽ പ്രതിഷേധം നടക്കും. അതേസമയം, ബംഗാളിൽ ലോകഭവൻ്റെ സുരക്ഷ ശക്തമാക്കി. ഗവർണർ ആനന്ദബോസിന് വധഭീഷണി വന്നതിന് പിന്നാലെയാണ് സുരക്ഷ കൂട്ടിയത്.

ALSO READ: ‘വിവാദങ്ങൾ അല്ല, വികസനമാണ് കാര്യം’: പുതിയ ഓഫീസിലേക്ക് മാറി വി കെ പ്രശാന്ത് എംഎൽഎ

മമത ബാനർജിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്ന സംഘത്തിലെ പ്രധാന അംഗമായ പ്രതീക് ജെയിനിന്റെ വസതിയിലും സാൾട്ട് ലേക്ക് സെക്ടർ അഞ്ചിലുള്ള ഗോദ്റെജ് വാട്ടർസൈഡ് കെട്ടിടത്തിലെ കമ്പനിയുടെ ഓഫീസിലുമാണ് ക‍ഴിഞ്ഞ ദിവസം ഇ ഡി റെയ്ഡ് നടത്തിയത്. പാർട്ടി വിവരങ്ങൾ അടങ്ങിയ പ്രധാന ഫയലുകൾ അനധികൃതമായി ഇ ഡി കൈയ്യേറിയെന്നുള്ള ആരോപണം ഉന്നയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News