
ബംഗാളിൽ ഇ ഡിയുടെ പരിശോധനയ്ക്ക് പിന്നാലെ പ്രവർത്തനം പുനരാരംഭിച്ച് തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ തെരഞ്ഞെടുപ്പ് ഏജൻസിയായ ഐ പാക്ക്. സാൾട്ട് ലേക്ക് ഓഫീസിൽ ആണ് പ്രവർത്തനം പുനരാരംഭിച്ചത്. ഇ ഡി പരിശോധനയെ തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. നിർഭാഗ്യകരമായ ദിവസം എന്നായിരുന്നു ഐ പാക്ക് ഇ ഡി റെയ്‌ഡ് നടത്തിയതിൽ പ്രതികരിച്ചത്. അതിനിടെ ഇഡി നടപടിയെ ചൊല്ലി ബംഗാളിൽ ടി എം സി -ബി ജെ പി വാക്പോര് രൂക്ഷമാവുകയാണ്.
വരുന്ന ദിവസങ്ങളിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ടി എം സി അറിയിച്ചു. ഇന്നലെ ആയിരങ്ങളെ അണിനിരത്തിയായിരുന്നു മുഖ്യമന്ത്രി മമതാ ബാനർജി പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ടി എം സിയുടെ അഴിമതികൾ പുറത്തുവരുന്ന ഭയത്തിലാണ് ഇ ഡി അന്വേഷണത്തെ തടസ്സപ്പെടുത്തിയത് എന്നാണ് ബിജെപിയുടെ വിമർശനം.
അതേസമയം, അന്വേഷണ ഏജൻസികളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും ബംഗാൾ പിടിക്കാം എന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും മമത പറഞ്ഞിരുന്നു. ഐ പാക്ക് മേധാവി പ്രതീക് ജെയിനിന്റെ വസതിയിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

