യുപിയിൽ പുള്ളിപ്പുലിയെ പിടിക്കാൻ വെച്ച കൂട്ടിൽ വീണത് മദ്യപൻ; പുറത്ത് എത്തിച്ചത് രണ്ടുമണിക്കൂറെടുത്ത്

UP MAN

യുപിയിൽ പുള്ളിപ്പുലിയെ പിടിക്കാൻ വേണ്ടി നിർമ്മിച്ച കെണിയിൽ വീണത് പ്രദേശവാസി. ബഹ്‌റൈച്ച് ജില്ലയിൽ വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കതർനിയാഘട്ട് വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്താണ് വനംവകുപ്പ് കെണി സ്ഥാപിച്ചിരുന്നത്. ബുധനാഴ്ച വൈകുന്നേരം പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 55 വയസ്സുള്ള ശാന്തി ദേവി എന്ന സ്ത്രീ കൊല്ലപ്പെട്ടതിനെ തുടർന്നാണ് കെണി വെച്ചത്. കെണിയിൽ ഒരു ആടിനെയും നിർത്തിയിരുന്നു. എന്നാൽ പുലിക്ക് പകരം വീണത് മദ്യപിച്ചിരുന്ന പ്രദേശവാസിയായ പ്രദീപ് ആയിരുന്നു.

അബദ്ധത്തിൽ കൂട്ടിൽ ഇയാൾ കയറിയതോടെ കൂടി ഓട്ടോമാറ്റിക്കായി അടയുകയായിരുന്നു. എന്നാൽ എന്തിനാണ് ഇയാൾ കൂട്ടിൽ കയറിയതെന്ന് ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. കൂട്ടിൽ കിടന്നിരുന്ന ആടിനെ മോഷ്ടിക്കാൻ ആവാം ഇയാൾ കയറിയത് എന്ന് ആണ് പ്രാഥമിക നിഗമനം. ആടിനെ വലിക്കുമ്പോഴോ അകത്ത് കടക്കാൻ ശ്രമിക്കുമ്പോഴോ കെണിയുടെ വാതിൽ അടഞ്ഞതാവാം.

ALSO READ: ദില്ലി സ്‌ഫോടനം; ഷഹീനുമായി തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം

കുടുങ്ങിയ ഉടനെ ഇയാൾ നിലവിളിച്ചതോടെ ആണ് ആളുകൾ അറിഞ്ഞതും ഉടൻ തന്നെ ഗ്രാമത്തലവനെ വിവരമറിയിക്കുകയും തുടർന്ന് വനംവകുപ്പിനെയും പോലീസിനെയും വിളിക്കുകയും ചെയ്തതും. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സംയുക്ത സംഘം സ്ഥലത്തെത്തി. ഏകദേശം രണ്ട് മണിക്കൂറെടുത്ത് ആണ് ലോഹ കൂട്ടിൽ നിന്ന് ഇയാളെ സുരക്ഷിതമായി പുറത്തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News