
അമിതവേഗതയിൽ വാഹനമോടിക്കരുതെന്ന് ആവശ്യപ്പെട്ട യാത്രക്കാരനെ ആക്രമിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. തിരക്കേറിയ ട്രിച്ചി ബസ് സ്റ്റാൻഡിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ആക്രമണത്തിന്റെ വീഡിയോയടക്കം സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് പ്രതിഷേധം ആളിക്കത്തിയതോടെയാണ് അറസ്റ്റെന്നാണ് വിവരം.
ശ്രീരംഗത്തുനിന്നുള്ള ആർ അൻബുരാജ് (30) ആണ് അറസ്റ്റിലായത്. പുതുക്കോട്ടൈയിലെ അരിമളം സ്വദേശി എം ശരവണന് (47) ആണ് മർദനമേറ്റത്. ഇദ്ദേഹം ചെന്നൈയിൽ ഡ്രൈവറുമായി ജോലി ചെയ്യുന്നയാളാണ്. വെള്ളിയാഴ്ച പുലർച്ചെ ട്രിച്ചി ജംഗ്ഷന് സമീപത്ത് വെച്ചാണ് അൻബുരാജ് ശങ്കർ എന്ന സ്വകാര്യ ബസിൽ കയറിയത്. പഞ്ചപൂരിലെ കലൈഞ്ജർ കരുണാനിധി ഇന്റഗ്രേറ്റഡ് ബസ് ടെർമിനിലേക്ക് പോവുകയായിരുന്നു ബസ്.
A passenger was abused and assaulted by a private bus conductor at Panjapur KKBT #Trichy today.
— DeepaK KarthiK (@dkarthikTOI) January 30, 2026
Reportedly, the passenger questioned and argued the private bus crew for overspending, in return, the passenger was slapped.
Atrocities of private bus crew are worsening. pic.twitter.com/Cxd2cRucko
ഡ്രൈവറായ അൻബുരാജ് ബസ് അമിത വേഗതയിലാണ് ഓടിച്ചിരുന്നതെന്ന് ശങ്കർ പറയുന്നു. പുലർച്ചെ 5.30 ഓടെ വാഹനം ബസ് സ്റ്റാൻഡിനടുത്തെത്തിയപ്പോൾ, വേഗത കുറയ്ക്കാനും അശ്രദ്ധമായി വാഹനമോടിക്കരുതെന്നും ശരവണൻ അൻബുരാജിനോട് അഭ്യർത്ഥിച്ചു. എന്നാൽ ഇതുകേട്ട ഡ്രൈവർ ദേഷ്യത്തോടെ പ്രതികരിക്കുകയും യാത്രക്കാരനെ ശാസിക്കുകയും ചെയ്തു. ഇതോടെ സംഘർഷം രൂക്ഷമായി.
രാവിലെ 6 മണിയോടെ ബസ് ടെർമിനലിൽ എത്തിയതിനുശേഷവും തർക്കം തുടർന്നതായി റിപ്പോർട്ടുണ്ട്. ശരവണൻ ഇറങ്ങിയ ശേഷം അൻബുരാജ് അദ്ദേഹത്തെ പിന്തുടർന്നു, പരസ്യമായി അസഭ്യം പറഞ്ഞു, പലതവണ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഇതുകണ്ടുനിന്നവരാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോ ഉടൻ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചു.
ALSO READ: ലിഫ്റ്റ് വിലക്കി; ആറാം നിലയിലേക്ക് കൂറ്റൻ ഭാരവുമായി ഡെലിവറി ജീവനക്കാരൻ
തുടർന്ന് ശരവണൻ ഇടമലയപ്പട്ടി പുഡൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ഉടൻ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ബസ് കണ്ടെത്തി ഉടമയുമായി ബന്ധപ്പെടുകയും തുടർന്ന് അൻബുരാജിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അശ്ലീല വാക്കുകൾ ഉപയോഗിച്ചതിന് സെക്ഷൻ 296(ബി), സ്വമേധയാ പരിക്കേൽപ്പിച്ചതിന് സെക്ഷൻ 115(2), ക്രിമിനൽ ഭീഷണിപ്പെടുത്തലിന് സെക്ഷൻ 351(3) എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


