ഛത്തീസ്ഗഡിൽ രണ്ട് മാവോയിസ്റ്റ് നേതാക്കളെ വധിച്ചു

maoist killed

ഛത്തീസ്ഗഡിൽ രണ്ട് മാവോയിസ്റ്റ് നേതാക്കളെ വധിച്ചെന്ന് സേന. മാവോയിസ്റ്റ് നേതാക്കളായ രാമചന്ദ്ര റെഡ്ഡി, സത്യ നാരായണ റെഡ്ഡി എന്നിവരെയാണ് വധിച്ചത്.

40 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റുകളാണ് ഇവർ. മഹാരാഷ്ട്രയോട് ചേര്‍ന്നുള്ള അഭുജ്മാദ് വനത്തില്‍ ഇന്ന് രാവിലെ സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടയിലാണ് വെടിവെപ്പ് നടന്നതായി പൊലീസ് കണ്ടെത്തിയത്. മാവോയിസ്റ്റുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് പൊലീസ് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ALSO READ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ‘എക്സ്’ അക്കൗണ്ട് ഹാക്ക് ചെയ്തു; പാകിസ്ഥാൻ, തുർക്കി പതാകകൾ പോസ്റ്റ് ചെയ്ത് ഹാക്കർമാർ

അതോടൊപ്പം എകെ 47 റൈഫിളടക്കമുള്ള ആയുധങ്ങൾ, സ്‌ഫോടക വസ്തുക്കൾ, മാവോയിസ്റ്റ് പുസ്തകങ്ങൾ തുടങ്ങിയ സാധനങ്ങൾ ഇവരുടെ പക്കല്‍നിന്നും കണ്ടെത്തിയെന്ന് സുരക്ഷാ സേന അറിയിച്ചു.

ALSO READ: ‘ഇടത് പാര്‍ട്ടികളുടെത് ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട്; ആര്‍എസ്എസ് അടിസ്ഥാന വിഭാഗങ്ങളില്‍ അസ്ഥിരത ഉണ്ടാക്കാന്‍ ശ്രമിക്കുന്നു’: ഡി രാജ

English summary : Two Maoist leaders killed in Chhattisgarh

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News