
ചത്തീസ്ഗഡിൽ 14 ഓളം വരുന്ന മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബസ്തർ മേഖലയിൽ സുരക്ഷാസേനയുമായുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ആണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടുനിന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലും വെടിവയ്പ്പും നടന്നത്.
സുകമ, ബിജാപൂർ ജില്ലകളിലെ വനമേഖലയിലാണ് സുരക്ഷാ സേനയും മോവോയിസ്റുകളും തമ്മിൽ ഏറ്റുമുട്ടിയത്. സുകമ ജില്ലയിൽ 12 പേരും ബിജാപൂരിൽ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. ദർഭ വാലി കമ്മിറ്റിയിലെ പ്രമുഖ നേതാക്കളും കൊല്ലപ്പെട്ടുവെന്നാണ് വിവരം.
കോണ്ട ഏരിയ കമ്മിറ്റി നേതാവായ സച്ചിൻ മംഗ്‌തു അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കോണ്ട എഎസ്പി ആകാശ് റാവു ഗിരേപുഞ്ജെയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മാവോയിസ്റ്റ് കമാൻഡർമാരെല്ലാം ഈ ഏറ്റുമുട്ടലിലൂടെ ഇല്ലാതായതായി പൊലീസ് അറിയിച്ചു. എകെ-47, ഇൻസാസ് റൈഫിളുകൾ, എസ്എൽആർ ഉൾപ്പെടെയുള്ള വൻ ആയുധശേഖരവും വെടിക്കോപ്പുകളും പൊലീസ് സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ചത്തീസ്ഗഡിൽ വിവിധ ഏറ്റുമുട്ടലുകളിലായി 285 മാവോയിസ്റ്റുകൾ ആണ്കൊല്ലപ്പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

