
കേന്ദ്ര ബജറ്റിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരളത്തിന് സ്ഥിരമായി ലഭിക്കുന്നത് അവഗണന മാത്രമാണ്. കാലാകാലങ്ങളായുള്ള കേരളത്തിന്റെ കേന്ദ്രത്തോടുള്ള ആവശ്യങ്ങളായിരുന്നു. അതിവേഗ റെയിലും എയിംസും. ഇത്തവണത്തെ ബജറ്റിൽ കേരളത്തിന് അതിവേഗ റെയിൽ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്.
2026 കേന്ദ്ര ബജറ്റിൽ ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചതിൽ കേരളം ഉൾപ്പെട്ടിട്ടില്ല. തമിഴ്നാടിനും ആന്ധ്രക്കും അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ – പൂണെ, പൂണെ – ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെംഗളൂരു, ദില്ലി – വാരാണസി, വാരാണസി – സിലിഗുരി എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച 7 അതിവേഗ റെയിൽ ഇടനാഴികൾ.
Also Read: കേന്ദ്രബജറ്റ് 2026: കേരളത്തെ ഉൾപ്പെടുത്തി ധാതു ഇടനാഴി
നിർമല സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ ഒമ്പതാമത്തെ ബജറ്റാണ്. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് ചരിത്രത്തിലെ ഏറ്റവും മൂല്യം കുറഞ്ഞ നിലയിലാണ് ഇന്ത്യൻ രൂപയുള്ളത്. ഓഹരി വിപണിയും തുടർച്ചയായി തകരുന്ന സാഹചര്യമാണുള്ളത്. ആദ്യമായി ഞായറാഴ്ച അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകതയും ഇത്തവണത്തെ ബജറ്റിനുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

