
ഉന്നാവ് ബലാത്സംഗ കേസില്‍ മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിംഗ് സെന്‍ഗാറിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി. ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണക്കേസിലാണ് ദില്ലി ഹൈക്കോടതിയുടെ നടപടി. സെൻഗാറിന്റെ മുൻ ചെയ്തികൾ കണക്കിലെടുത്ത് ജാമ്യം നൽകാനാവില്ലെന്ന് കോടതി പറഞ്ഞു.
അതേസമയം, ഉന്നാവോ പീഡനക്കേസിൽ മുഖ്യപ്രതിയായ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗാറിൻ്റെ ജീവപര്യന്തം തടവ് ശിക്ഷ ദില്ലി ഹൈക്കോടതി നേരത്തെ മരവിപ്പിച്ചിരുന്നു. വിധിക്കെതിരെ അതിജീവിത ഉൾപ്പെടെ ശക്തമായ സമരവുമായി രംഗത്തെത്തിയിരുന്നു.
ദില്ലി ഹൈക്കോടതിക്ക് മുന്നിലും, ഇന്ത്യ ഗേറ്റിന് മുന്നിലും ശക്തമായ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇന്ത്യ ഗേറ്റിന് മുന്നിലും പ്രതിഷേധിച്ചിരുന്നു. കുൽദീപ് സെൻഗറിൻ്റെ ശിക്ഷ മരവിപ്പിച്ചതിന് എതിരെ സി ബി ഐ സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിരുന്നു.
ALSO READ: കരൂർ ദുരന്തം: വൻ ജനപങ്കാളിത്തമുണ്ടാകുമെന്ന് ടിവികെ അറിയിച്ചില്ല; മൊഴി നല്‍കി തമിഴ്നാട് പൊലീസ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


