
2017 ലെ ഉന്നാവോ പീഡന കേസിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. മുൻ ബിജെപി നേതാവായ കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കൂടുതൽ വാദത്തിലേക്ക് കടക്കാമെന്നാണ് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്. അതിജീവിതയ്ക്ക് നിയമ സഹായം ഉറപ്പാക്കണം എന്നും കോടതി നിർദേശിച്ചു.
ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതി കുൽദീപ് സെൻഗാറിന്റെ ജീവപര്യന്തം തടവ് താൽക്കാലികമായി നിർത്തിവയ്ക്കാനും ജാമ്യം നൽകാനും അനുവദിച്ച ദില്ലി കോടതി ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ദില്ലി ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ക്രൈം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ അവധിക്കാല ബെഞ്ചാണ് പരിഗണിച്ചത്. സെൻഗാറിനെ ജയിലിൽ നിന്ന് മോചിപ്പിക്കരുതെന്ന് സുപ്രീം കോടതി വിധിച്ചു.
ALSO READ: മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; മാറിമറിയുന്ന മഹാരാഷ്ട്ര രാഷ്ട്രീയം
സിബിഐയുടെ ഹർജിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് സെൻഗാറി കോടതി നോട്ടീസ് അയച്ചു. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെങ്കിൽ പൊതു സേവകൻ ആണോ അല്ലയോ എന്നത് കണക്കിലെടുക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ജീവപര്യന്തം ശിക്ഷ എന്നതിന് ഇവിടെ സാധുതയുണ്ട്. ഇതിൽ പൊതു സേവകൻ എന്ന ഘടകം കണക്കിലെടുക്കേണ്ടതില്ലെന്ന് സിബിഐ ചൂണ്ടിക്കാട്ടി. ഉന്നത സ്വാധീന സ്ഥാനത്ത് ഇരിക്കുമ്പോൾ ആണ് പ്രതി കുറ്റം ചെയ്തതെന്നും സിബിഐ അറിയിച്ചു. സിബിഐയുടെ വാദങ്ങളാണ് ഇന്ന് കോടതി പ്രധാനമായും കേട്ടത്. ഉന്നാവോ കേസിൽ സാഹചര്യം ഗുരുതരമെന്നായിരുന്നു കോടതി നിരീക്ഷണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

