
ഉത്തര്‍പ്രദേശ് ഗോണ്ട മെഡിക്കൽ കോളേജിലെ സർക്കാർ ആശുപത്രി കിടക്കയിൽ വിശ്രമിച്ച് നായകൾ. രോഗികള്‍ കിടക്കുന്നതിന് സമീപമാണ് നായകളും കിടക്കുന്നത്. എക്സില്‍ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. അത്യാഹിത വിഭാഗത്തിന്റെ കിടക്കയിലാണ് നായകൾ വിശ്രമിക്കുന്നത്. പിന്നാലെ കടുത്ത വിമർശനമാണ് രോഗികൾ ഉന്നയിക്കുന്നത്. അതേസമയം, ബി ജെ പി നേതാക്കൾ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുമോയെന്ന് പ്രതിപക്ഷം ചോദിച്ചു. നേരത്തെ വാർഡിൽ എലികള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതേസമയം, രോഗികൾക്കിടയിൽക്കൂടി എലികൾ ഓടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എം പി രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ ആരോഗ്യരംഗത്തെ വിമർശിക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജിലെ ഈ ദുരവസ്ഥ ജോൺ ബ്രിട്ടാസ് എംപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ALSO READ: നോയിഡയിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ടെക്കിക്ക് ദാരുണാന്ത്യം
കേരളത്തിന് ആരോഗ്യപരിചരണം എങ്ങനെയാകണമെന്ന് പാഠം പഠിപ്പിക്കാൻ വന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലെ അവസ്ഥയാണിതെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

