
ഉത്തരകാശിയിലെ ധരാലി മേഖലയിലെ ഉരുൾപൊട്ടലിൻ്റെ കാരണങ്ങളിലേക്ക് വെളിച്ചംവീശുന്ന ഐ എസ് ആർ ഒ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. പ്രദേശത്തിന്റെ തുല്യതയില്ലാത്ത ഭൂമിശാസ്ത്ര സ്വഭാവവും കാലാവസ്ഥാ വ്യതിയാനവുമാണ് ദുരന്തത്തിന് കാരണമായി വിദഗ്ധർ പറയുന്നത്.
ധരാലി ഗ്രാമം ‘അലുവിയല്‍ ഫാന്‍’ രൂപത്തിലാണുള്ളത്. ഖീര്‍ ഗംഗാ അരുവിയും ഭഗീരഥി നദിയും സംഗമിക്കുന്ന സ്ഥലത്ത് മുന്‍പ് നടന്ന വെള്ളപ്പൊക്കത്തില്‍ നിന്നുള്ള അവശിഷ്ടങ്ങളിലൂടെ രൂപപ്പെട്ട കോണ്‍ ആകൃതിയിലുള്ള ഭൂപ്രകൃതിയാണിത്. നദിയില്‍ നിന്ന് 200 മീറ്റര്‍ അകലെയാണെങ്കിലും വാണിജ്യ വികസന പ്രവർത്തനങ്ങൾ ഈ അസ്ഥിര പ്രദേശത്തെ കൈയടക്കി. തുടർന്ന് അപകടസാധ്യത വര്‍ധിപ്പിച്ചു.
ധാരാലിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ഉയരത്തില്‍ നേരത്തേയുണ്ടായ മണ്ണിടിച്ചിൽ ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. 2013 ജൂണില്‍ ഭഗീരഥി തടത്തില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിൽ സാധ്യത വീണ്ടും സജീവമായി. ഭട്വാരി, പിലാങ്, ധരാളി, തെഹ്രി അണക്കെട്ട് സ്ഥലങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

