
കേരളത്തിലെ മനുഷ്യരുടെ ജീവനും സ്വത്തിനും വെല്ലുവിളിയാകുന്ന വന്യജീവി ആക്രമണം നേരിടാൻ 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള നിലവിലെ വ്യവസ്ഥകളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വി ശിവദാസൻ എം പി. വന്യജീവി വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാർലമെന്റിൽ കേന്ദ്ര സർക്കാരിനോട് എം പി ആവശ്യപ്പെട്ടു.
വന്യജീവി സംരക്ഷണ നിയമം ഭേദഗതി, 1972ലെ കേന്ദ്ര നിയമം ഭേദഗതി ചെയ്യേണ്ടത് അടിയന്തരമായി ആവശ്യമാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കേണ്ടതുണ്ട്. കേന്ദ്ര നിയമത്തിലെ സെക്ഷൻ 62 പ്രകാരം കുറഞ്ഞത്, ഒരു വർഷത്തേക്കെങ്കിലും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നതാണ്. മറ്റു പല സംസ്ഥാനങ്ങൾക്കും അനുവദിച്ചു കൊടുത്തിട്ട്, കേന്ദ്രം കേരളത്തിന് നിഷേധിക്കുന്നത് അനീതിയാണെന്ന് വി ശിവദാസൻ എം പി പറഞ്ഞു.
കുരങ്ങുകളെ ഷെഡ്യൂൾ I ൽ നിന്നും ഷെഡ്യൂൾ II ലേക്ക് മാറ്റണമെന്നും വി ശിവദാസൻ എം പി ആവശ്യപ്പെട്ടു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും നിലവിൽ കുരങ്ങുകളുടെ എണ്ണം വര്‍ധിക്കുകയാണ്. അതുകൊണ്ട് തന്നെ അതിനെ അവിടെ നിന്നും പിടിച്ചു മാറ്റുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ ഈ മാറ്റം ആവശ്യമാണ്. ഇക്കാര്യത്തിൽ കേന്ദ്രത്തിൽ നിന്നുള്ള സമയോചിതമായ ഇടപെടൽ അനിവാര്യമാണെന്ന് ഡോ. ശിവദാസൻ എം പി ഊന്നിപ്പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

