ഗംഗയിലൊഴുക്കിയത് കോടികൾ; നമാമി ​ഗം​ഗാ പദ്ധതിയെ വിമർശിച്ച് വി ശിവദാസൻ എംപി

ganges pollution, v sivadasan mp slams central government

​ഗം​ഗയ്ക്ക് വേണ്ടി കേന്ദ്ര സർക്കാർ ചിലവാക്കുന്നത് കോടികളാണ്. അതും പൊതുജനത്തിന്റെ ഖജനാവിൽ നിന്നുമാണ് ഈ ചിലവഴിക്കൽ. എന്നാൽ ഇത്രയേറെ ചിലവഴിച്ചിട്ടും ​ഗം​ഗ ​ദിനംപ്രതി മലിനമാകുന്നത് കൂടുന്നതല്ലാതെ കുറയുന്നില്ല. സർക്കാരിന്റെ കണക്ക് പ്രകാരം ഇതിനകം 14,000 കോടിയിലധികം രൂപയാണ് കേന്ദ്രം ചിലവാക്കിയത്. 9,621 കോടിയാണ് മാലിന്യ സംസ്കരണ പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ടെങ്കിലും സംസ്കരിക്കാത്ത മലിനജലവും വ്യാവസായിക മാലിന്യങ്ങളും ഗംഗയിലേക്ക് ഒഴുകുന്നത് തുടരുകയാണെന്നും ഡോ. ​​ശിവദാസൻ ചൂണ്ടിക്കാട്ടി.

നമാമി ഗംഗാ പദ്ധതി പ്രകാരം വൻതോതിൽ പൊതുജനങ്ങളുടെ പണം പാഴാക്കുകയാണ് കേന്ദ്ര സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ മറുപടി പ്രകാരം, നമാമി ഗംഗേ പദ്ധതിക്ക് കീഴിൽ വർഷം തിരിച്ചുള്ള ചെലവ് ഇപ്രകാരമാണ്:
2020–21: 1,339.97 കോടി
2021–22: 1,892.70 കോടി
2022–23: 2,258.98 കോടി
2023–24: 2,396.10 കോടി
2024–25: 2,589.11 കോടി
2025–26: 1,787.23 കോടി (2026 ജനുവരി 27 വരെ)

Also read : എം എം നരവനയുടെ പുസ്തകത്തെച്ചൊല്ലി തര്‍ക്കം: ലോക്സഭയിൽ ഭരണപ്രതിപക്ഷങ്ങൾ ഏറ്റുമുട്ടി

ഒപ്പം 973 കോടി രൂപ ഉപയോഗിക്കാതെ കിടന്നുവെന്നും അത് തിരികെ നൽകിയെന്നും സർക്കാർ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമാമി ഗംഗാ പദ്ധതിയുടെ ശരിയായ ഓഡിറ്റ് നടത്തണം. ചെലവഴിക്കുന്നതിൽ പൂർണ്ണ സുതാര്യത വരുത്തണമെന്നും കേവലം പ്രചാരണം അടിസ്ഥാനമാക്കിയുള്ള പദ്ധതികളിൽ നിന്ന് ഫലപ്രദമായ മലിനീകരണ നിയന്ത്രണ നടപടികളിലേക്ക് മാറണമെന്നും ഡോ. ​​ശിവദാസൻ ആവശ്യപ്പെട്ടു. ഗംഗയെ ശരിയായി വൃത്തിയാക്കാനും നദിയെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗ്ഗവും ആരോഗ്യവും സംരക്ഷിക്കാനും പൊതു പണം ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News