തൊ‍ഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ: അർദ്ധരാത്രി ക‍ഴിഞ്ഞും നീണ്ട ചർച്ച പൂർത്തിയായി: ബിൽ പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ച് പ്രതിപക്ഷം

PARLIAMENT + vb g ram g bill

ഏറെ വിവാദമായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി മോദി സർക്കാർ പുതിയതായി കൊണ്ട് വരുന്ന വിബി ജി റാം ജി ബില്ലിൽ ലോക്സഭയിൽ ചർച്ച പൂർത്തിയായി. ഇന്നലെ വൈകിട്ട് 5.45ന് ആരംഭിച്ച ചർച്ച അർദ്ധരാത്രി 1.40 വരെ നീണ്ടു. മഹാത്മാഗാന്ധിയെ അപമാനിക്കുകയാണ് മോദി സർക്കാറെന്ന് ഇടത് എംപിമാർ ആരോപിച്ചു.

ബില്ലിലെ പുതിയ വ്യവസ്ഥകളിലൂടെ സംസ്ഥാനങ്ങൾക്ക് മുകളിൽ അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നത് എന്നതുൾപ്പെടെ വലിയ വിമർശനങ്ങൾ ഉയർത്തിയ പ്രതിപക്ഷ അംഗങ്ങൾ ബിൽ പിൻവലിക്കണമെന്നും സംയുക്ത പാർലമെന്‍ററി സമിതിക്ക് വിടണമെന്നും ആവശ്യപ്പെട്ടു.

ALSO READ; തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം സംസ്ഥാനത്തിന് 2000 കോടിയുടെ അധിക ബാധ്യത വരുത്തും: മന്ത്രി കെഎൻ ബാലഗോപാൽ

അതേസമയം സുപ്രധാനമായ ബിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷ നേതാവ് ആയ രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനത്തെ അനുരാഗ് സിങ് താക്കൂർ ഉൾപ്പെടെ ബിജെപി അംഗങ്ങൾ പരിഹസിച്ചു. കോൺഗ്രസിന്‍റെ പ്രധാന നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചിട്ടില്ല. ഇന്ന് കൃഷി മന്ത്രി ചർച്ചയ്ക്ക് മറുപടി നൽകും. അതേസമയം രാജ്യസഭയിൽ ആണവ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുന്ന ശാന്തി ബില്ലും ഇന്ന് ചർച്ചയ്ക്കെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News