
കെ ടി യു- ഡിജിറ്റല്‍ സര്‍വ്വകലാശാല താത്കാലിക വി സി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഗവര്‍ണര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സംസ്ഥാനവും ചാന്‍സലറായ ഗവര്‍ണറും പേരുകള്‍ കൈമാറാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
സെര്‍ച്ച് കമ്മിറ്റിയിലേക്കുളള പേരുകള്‍ തയ്യാറെന്ന് സംസ്ഥാനം ഇന്ന് സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ പട്ടിക അന്തിമമായില്ലെന്ന് ചാന്‍സലര്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി അറിയിച്ചു. അക്കാദമിക് വിദഗ്ധരായവരുടെ പേരുകള്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്നും തിങ്കളാഴ്ച വരെ സമയം നല്‍കണമെന്നും അറ്റോണി ജനറല്‍ ആവശ്യപ്പെടുകയായിരുന്നു.
Read Also: ഗവർണർ തമിഴ്നാടിനായി ഒന്നും ചെയ്തില്ല; ആർ എൻ രവിയിൽ നിന്ന് ബിരുദം സ്വീകരിക്കാതെ വിദ്യാർഥിനി: വീഡിയോ
ഇരു വിഭാഗവും നല്‍കുന്ന പേരുകളില്‍ നിന്നും സുപ്രീംകോടതിയാകും നാലംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുക. കൂടാതെ യു ജി സി നിര്‍ദേശിക്കുന്ന ഒരംഗവും കമ്മറ്റിയില്‍ ഉണ്ടാകും. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം, ചട്ടങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നത് സംസ്ഥാന സര്‍ക്കാരിനാണല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടത് ഗവര്‍ണര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

