മുതിർന്ന മാധ്യമപ്രവർത്തകനും കോളമിസ്റ്റുമായ ടി ജെ എസ് ജോർജ് അന്തരിച്ചു

tjs george

മുതിർന്ന മാധ്യമപ്രവർത്തകനും കോളമിസ്റ്റും എ‍ഴുത്തുകാരനുമായ ടി ജെ എസ് ജോർജ് അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകുന്നേരത്തോടെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. പത്രാധിപരായും എ‍ഴുത്തുകാരനായും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള‍ അദ്ദേഹത്തിന് 2011 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി മാധ്യമരംഗത്ത് അമ്പത് വർഷത്തിലധികം പ്രവർത്തന പരിചയമുള്ള മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹം.

1928 മെയ് 7 ന്‌ മജിസ്ട്രേറ്റ് ആയിരുന്ന ടി ടി ജേക്കബിന്‍റെ യും ചാചിയാമ്മ ജേക്കബിന്‍റെയും മകനായി ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഓണേഴ്സ് ബിരുദം കരസ്ഥമാക്കിയ ടി ജെ എസ്, 1950 ൽ ബോംബെയിലെ ഫ്രീ പ്രസ്സ് ജേർണലിലാണ് തന്‍റെ പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത്.

ALSO READ; അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് ആറ് അവയവങ്ങള്‍

പിന്നീട് ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ഫാർ ഈസ്റ്റേൺ എകണോമിക് റിവ്യൂ, ദി സെർച്ച്‌ലൈറ്റ്, എന്നിവയിലടക്കം പ്രവർത്തിച്ചു. ഹോംങ്കോങ്ങിൽ നിന്നുള്ള ഏഷ്യാവീക്കിന്‍റെ സ്ഥാപക പത്രാധിപർ കൂടിയാണ് അദ്ദേഹം. സ്വതന്ത്രഭാരതത്തില്‍ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്‍റെ പേരില്‍ ആദ്യമായി ജയിലിലടക്കപ്പെട്ട പത്രാധിപരാണ് ടി ജെ എസ് എന്ന പ്രത്യേകത കൂടിയുണ്ട്. കൃഷ്ണമേനോൻ (1964), ദി ലൈഫ് ആൻഡ് ടൈംസ് ഓഫ് നർഗീസ്, ദി ലെസ്സൻസ് ഇൻ ജേർനലിസം-ദി സ്റ്റോറി ഓഫ് പോത്തൻ ജോസഫ്(2007) അടക്കം നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News