
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗുജറാത്തിലെ കച്ചിൽ 1.3 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് പോർട്സ് ആൻഡ് സെസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കരൺ അദാനി. രാജ് കോട്ടിൽ വച്ച് നടന്ന ഒരു പരിപാടിൽ സംസാരിക്കവെയാണ് കരൺ അദാനി ഈ കാര്യം അറിയിച്ചത്.
അദാനി ഗ്രൂപ്പിന്റെ വളർച്ച ഈ രാജ്യത്തിന്റെ വളർച്ചയിൽ നിന്നും വേർതിരിച്ച് നിർത്താൻ കഴിയാത്തതാണെന്ന് ചെയർമാനായ ഗൗതം അദാനി എപ്പോഴും വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ആയിരുന്നു അദാനി ഗ്രൂപ്പിന്റെ തുടക്ക കാലത്തിന് സാക്ഷിയായ ഭൂമി. വ്യവസായ, ലോജിസ്റ്റിക്‌സ്, ഊർജ കേന്ദ്രങ്ങളിൽ ഒന്നായ കച്ചിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കച്ചിൽ 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ചിരിക്കുകയാണ്.
ഖവ്ഡയിൽ 37 ഗിഗാവാട്ട് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഊർജ പാർക്ക് അദാനി ഗ്രൂപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വെറും ഒരു ഊർജ പദ്ധതി മാത്രമല്ല. സാമ്പത്തിക വളർച്ചയും കാലാവസ്ഥാ ഉത്തരവാദിത്തവും ഊർജ സുരക്ഷയും ഒരുമിച്ച് മുന്നേറാമെന്ന ഇന്ത്യയുടെ ലോകത്തോടുള്ള പ്രഖ്യാപനം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഖവ്ഡ പദ്ധതി പൂർത്തിയാക്കി 2030-ഓടെ 37 ഗിഗാവാട്ട് ശേഷിയും പ്രവർത്തനക്ഷമമാക്കും. കൂടാതെ അടുത്ത 10 വർഷത്തിനുള്ളിൽ മുണ്ട്ര തുറമുഖത്തിന്റെ ശേഷി ഇരട്ടിയാക്കുകയും ചെയ്യുമെന്നും കരൺ അദാനി കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

