
ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടി ഇന്ത്യാ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ മുന്‍ സുപ്രീംകോടതി ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഡി. ദില്ലി സുര്‍ജിത് ഭവനിലെത്തിയ സുദര്‍ശന്‍ റെഡ്ഡിയെ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി സ്വീകരിച്ചു. ഭരണഘടന സംരക്ഷിക്കാനുളള പോരാട്ടത്തില്‍ സിപിഐഎം ഒപ്പമുണ്ടാകുമെന്നുറപ്പാണെന്ന് സുദര്‍ശന്‍ റെഡ്ഡി പ്രതികരിച്ചു. ഇന്ത്യാസഖ്യത്തിന്‍റെ ഭാഗമല്ലാത്ത പ്രതിപക്ഷ പാര്‍ട്ടികളെ കൂടി ബിജെപിക്കെതിരെ അണിനിരത്താന്‍ കഴിഞ്ഞുവെന്ന് എം എ ബേബിയും പറഞ്ഞു.
സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പൊന്നാടയണിയിച്ചും പൂച്ചെണ്ട് നല്‍കിയുമാണ് മുന്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന സുദര്‍ശന്‍ റെഡ്ഡിയെ സ്വീകരിച്ചത്. ഭരണഘടനയുടെ പതിപ്പ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു ബി സുദര്‍ശ്ശന്‍ റെഡ്ഡി സംസാരിച്ചത്.
ഭരണഘടന സംരക്ഷിക്കാനുളള പോരാട്ടത്തില്‍ സിപിഐഎം ഒപ്പമുണ്ടാകും എന്നുറപ്പാണെന്ന് സുദര്‍ശന്‍ റെഡ്ഡി. സുദര്‍ശ്ശന്‍ റെഡ്ഡി ഇന്ത്യാ സഖ്യത്തിന്‍റെ മാത്രം സ്ഥാനാര്‍ത്ഥിയല്ലെന്നും ബിജെപിക്കെതിരായി പോരാടുന്ന എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിനിധിയാണെന്നും എം എ ബേബി പറഞ്ഞു. സിപിഐ ആസ്ഥാനത്തും സുദര്‍ശന്‍ റെഡ്ഡി സന്ദർശനം നടത്തി. അജോയ് ഭവനിലെത്തിയ സുദര്‍ശന്‍ റെഡ്ഡിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ സ്വീകരിച്ചു. സെപ്റ്റംബര്‍ 9 നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

