
വ്യവസായി വിജയ് മല്യയുടെ എഴുപതാം പിറന്നാളിന് മുന്നോടിയായി ഗംഭീരമായ ആഘോഷം നടത്തി ഐപിഎല്‍ മുൻ ചെയര്‍മാൻ ലളിത് മോദി. മോദിയുടെ ബെല്‍ഗ്രേവ് സ്ക്വയറിലുള്ള വസതിയിലായിരുന്നു ഗംഭീരമായ ചടങ്ങ് നടന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഫാര്‍മ കമ്പനിയായ ബയോകോണിൻ്റെ സ്ഥാപക കിരണ്‍ മജുംദാര്‍ ഷായും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.
ലോകപ്രശസ്ത ഫോട്ടാഗ്രാഫര്‍ ജിം റൈഡലും പരിപാടിയില്‍ സന്നിഹിതനായിരുന്നു. വിജയ് മല്യയും ലളിത് മോദിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രവും ജിം റൈഡല്‍ തൻ്റെ എക്സ് പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു. 70-ാം പിറന്നാളിന് മുന്നോടിയായുള്ള ആഘോഷം സംഘടിപ്പിച്ചതിന് നന്ദിയെന്ന് പോസ്റ്റില്‍ കുറിച്ചു. ചടങ്ങിലെ വിവിധ ചിത്രങ്ങള്‍ ജിം റൈഡല്‍ പങ്കുവെച്ചിരുന്നു.
Thank you all for coming and celebrating my friend @TheVijayMallya pre birthday bash at my house 🥰🙏🏽🤗 https://t.co/gXBVRhKy75
— Lalit Kumar Modi (@LalitKModi) December 17, 2025
നടൻ ഇദ്രിസ് എല്‍ബ, ഫാഷൻ ഡിസൈനര്‍ മനോവിരാജ് ഖോസ്ലെ എന്നിവരും പങ്കെടുത്തിരുന്നു. കിരണ്‍ മജുംദാര്‍ ഷായും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. നേരത്തെ, ലളിത് മോദിയുടെ പിറന്നാളും ലണ്ടനില്‍ വിപുലമായ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. വിജയ് മല്യ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

