24 ജില്ലകൾ, 16 ദിവസം; വോട്ടർ അധികാർ യാത്രയ്ക്ക് നാളെ പട്നയില്‍ സമാപനം

VOTOR ADHIKAR YAATHRA

‘വോട്ട്‌ മോഷണം അനുവദിക്കില്ല’ എന്ന മുദ്രാവാക്യം മുഴക്കി ബിഹാറിൽ ഇന്ത്യ കൂട്ടായ്‌മയുടെ ‘വോട്ടർ അധികാർ യാത്ര’ നാളെ സമാപിക്കും. ബീഹാറിലെ പട്നയിൽ പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കുന്ന പദയാത്രയോടു കൂടിയാണ് സമാപനം. എം എ ബേബി അഖിലേഷ് യാദവ്, ഡി രാജ, കെ സി വേണുഗോപാൽ, ഡെരിക് ഒബ്രിയാൻ, തുടങ്ങി നിരവധി നേതാക്കൾ പതയാത്രയിൽ പങ്കെടുക്കും.

24 ജില്ലകളിലൂടെ 16 ദിവസം നീണ്ടുനിന്ന യാത്രക്ക് വൻ ജനപിന്തുണയാണ് ലഭിച്ചത്.ഇന്ത്യ സംഖ്യത്തിലെ മുഖ്യമന്ത്രിമാരായ എം കെ സ്റ്റാലിൻ, സിദ്ധരാമയ്യ,ഹേമന്ത് സോറാൻ, രേവന്ദു റെഡ്ഢി, സുഖ്വീന്ദർ സിംഗ് സുകു, ഒമർ അബ്ദുള്ള എന്നിവർ റാലിയിൽ പങ്കെടുത്തിരുന്നു. ബീഹാറിനു സമാന എസ് ഐ ആർ മറ്റു സംസ്ഥാനങ്ങളിലും നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായി പോരാടാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം.

ALSO READ: വയനാട്ടിലേക്ക് ഇനി വേ​ഗത്തിൽ; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണോദ്ഘാടനം ഇന്ന്

വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ ഉയര്‍ത്തിക്കാട്ടുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ, ഓഗസ്റ്റ് 17 ന് സസാറാമില്‍ നിന്നാണ് രാഹുല്‍ ഗാന്ധി 16 ദിവസത്തെ യാത്ര ആരംഭിച്ചത്.ബിജെപി വിരുദ്ധ മനോഭാവമുള്ള വലിയൊരു വിഭാഗം വോട്ടര്‍മാരെ മനഃപൂര്‍വ്വം പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി ആരോപിച്ച്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ 65 ലക്ഷത്തോളം പേരുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി രാഹുല്‍ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. ‘ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള’ ഒരു പ്രചാരണമായാണ് കോണ്‍ഗ്രസ് മാര്‍ച്ചിനെ കണക്കാക്കുന്നത്, കൂടാതെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ വിവിധ ഘട്ടങ്ങളില്‍ പങ്കുചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News