വോട്ടർപട്ടികയിലെ ക്രമക്കേടുകൾ; മുംബൈയിൽ പ്രതിപക്ഷത്തിന്‍റെ വൻ പ്രതിഷേധ റാലി

Maharashtra opposition rally

വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരേ മുംബൈയിൽ വൻ പ്രതിഷേധ റാലി. പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി മേധാവി ശരദ് പവാർ, എംഎൻഎസ് നേതാവ് രാജ് താക്കറെ, കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് തുടങ്ങിയവർ റാലിയിൽ അണിനിരന്നു. മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ വോട്ടർ പട്ടികയിലെയും തിരഞ്ഞെടുപ്പ് നടപടിയിലെയും ക്രമക്കേടുകൾ ആരോപിച്ചായിരുന്നു പ്രതിപക്ഷ സഖ്യമായി മഹാ വികാസ് അഘാഡി സംഘടിപ്പിച്ച വൻ പ്രതിഷേധ റാലി.

ALSO READ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആ വാദവും പൊളിഞ്ഞു: ഉത്സവ കാലത്തും കുതിക്കാതെ ജിഎസ്ടി വരുമാനം

ഭരണകക്ഷിയായ ബിജെപിയെ സഹായിക്കാനാണ് വോട്ടർപട്ടികയെന്ന് പ്രതിപക്ഷം വിമർശിച്ചു. ബിഎംസിക്ക് സമീപം റാലിയിൽ നേതാക്കൾ പ്രവർത്തകരെ അഭിസംബോധനചെയ്തു. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ കണ്ണടയ്ക്കുകയാണെന്ന് ആരോപിച്ച പ്രതിപക്ഷം മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ പോരായ്മകൾ പരിഹരിച്ചതിനുശേഷം മാത്രമേ നടക്കാവൂ എന്ന് വ്യക്തമാക്കി.

കോൺഗ്രസ് നേതാക്കളായ നസീം ഖാൻ, സതേജ് പാട്ടീൽ, ഭായ് ജഗ്താപ്, എൻസിപി എംപി സുപ്രിയ സുലെ എന്നിവരും ആയിരക്കണക്കിന് പ്രവർത്തകർക്കൊപ്പം റാലിയിൽ പങ്കുചേർന്നു. രാജ് താക്കറെയും അനുയായികളും പാർട്ടി സഹപ്രവർത്തകനുമായ ബാല നന്ദഗോങ്കറും ദാദർ സ്റ്റേഷനിൽ ട്രെയിനിൽ കയറി ചർച്ച്‌ഗേറ്റിലേത്തിയാണ് റാലിയുടെ ഭാഗമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News