എസ്ഐആര്‍: വോട്ടർമാരെ പട്ടികയില്‍ നിന്നും ഏകപക്ഷീയമായി ഒഴിവാക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി

m a baby on veena george

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിൻ്റെ പേരിൽ വോട്ടര്‍മാരെ പട്ടികയില്‍ നിന്നും ഏകപക്ഷീയമായി ഒഴിവാക്കുന്നുവെന്ന് കാണിച്ച് നടപടികളിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി കത്തെഴുതി.

Also read: പുൽവാമയുടെ നോവിന് ഏഴ് വയസ്സ്; വീരമൃത്യു വരിച്ച ജവാന്മാരെ വിങ്ങലോടെ സ്മരിച്ച് രാജ്യം

പ്രക്രിയ ഭരണഘടന തത്വങ്ങള്‍ക്കെതിരാണെന്നും കത്തിൽ ചൂണ്ടി കാണിക്കുന്നു. സമയപരിധി അപ്രായോഗികമാണെന്നും നടപടി ക്രമങ്ങള്‍ ബിഎല്‍ഒ മാര്‍ക്ക് സമ്മര്‍ദം ഉണ്ടാക്കുന്നതെന്നും കത്തില്‍ പറയുന്നു. എസ്‌ ഐ ആറില്‍ കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വാസത്തിലെടുത്തില്ലെന്നും കത്തില്‍ വിമര്‍ശനമുണ്ട്.

Also read: മുംബൈയിൽ തെരുവ് കച്ചവടക്കാർക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധം; കർശന നടപടിയുമായി മേയർ

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ പേരിൽ വലിയ പ്രശ്നങ്ങളാണ് രാജ്യത്തുട നീളം നടന്നത്. ഇതിനെതിരെ സമൂഹിക രാഷ്ട്രീയ രം​ഗത്തെ നിരവധി പേർ രം​ഗത്ത് വന്നിരുന്നു. ഇടതുപക്ഷ സംഘടനകൾ വിഷയത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന നടപടിയിൽ നിന്നും പിന്മാറണെന്നും ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News