വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണോ? നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

voters-list-kerala-lsg-election

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും നീക്കം ചെയ്യാനും തിരുത്തലുകളും സ്ഥാനമാറ്റവും വരുത്താനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും. 2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ഇന്നുകൂടി അപേക്ഷിക്കാവുന്നതാണ്.

ഓണ്‍ലൈന്‍ മുഖേനയും അല്ലാതെയും അപേക്ഷകള്‍ നല്‍കാവുന്നതാണ്.
ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിങിനുള്ള കംപ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ രേഖകളുമായി ഹിയറിങിന് നേരിട്ട് ഹാജരാകണം.

Also Read : ‘വൃത്തികെട്ട ഇന്ത്യക്കാരി, ഇന്ത്യയിലേക്ക് മടങ്ങുക’; അയര്‍ലണ്ടില്‍ ആറ് വയസ്സുകാരിക്ക് നേരെ വംശീയാധിക്ഷേപം, ക്രൂരമായി ആക്രമിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍

വോട്ടര്‍പട്ടികയില്‍ പുതുതായി പേരുചേര്‍ക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും(ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും(ഫോറം7) സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.

വോട്ടര്‍പട്ടികയില്‍ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫോറം 5) ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യണം. തുടര്‍ന്ന് അതിന്റെ പ്രിന്റൗട്ടില്‍ അപേക്ഷകനും ആ വാര്‍ഡിലെ ഒരു വോട്ടറും ഒപ്പിട്ടു നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

Also Read :അരുന്ധതി റോയിയുടെ ‘ആസാദി’ അടക്കം 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മു കശ്മീര്‍; തെറ്റായ വിവരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News