പശ്ചിമ ബംഗാൾ എസ് ഐ ആർ: സമയപരിധി നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ

west bengal sir

ബംഗാൾ എസ് ഐ ആർ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണർ. ഫെബ്രുവരി 14 വരെ നീട്ടണമെന്ന് ആവശ്യം.
ബംഗാൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ മനോജ് കുമാർ അഗർവാളാണ് ആവശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ചൊവ്വാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് അയച്ച ഒരു ശുപാർശയിലാണ് സിഇഒ മനോജ് കുമാർ അഗർവാൽ വിവിധ രേഖകൾ അപ്‌ലോഡ് ചെയ്യാനും ഫോർമുകളുടെ തിരുത്തലുകൾ നടത്താനും അവ ശേഖരിക്കാനും കൂടുതൽ സമയം ആവശ്യപ്പെട്ടത്.

Also read :

സംസ്ഥാനത്തെ 294 നിയമസഭ നിയോജകമണ്ഡലങ്ങളിൽ 11 സ്ഥലങ്ങളിൽ കേസുകൾ പരിഗണനയിലാണ്. ഈ കേസുകളുടെ 95-97% ഭാഗം പൂർത്തിയാക്കിയിട്ടുണ്ട്, ഡിജിറ്റൈസേഷന്റെ 75%-ത്തോളം ഭാഗം പൂര്‍ത്തിയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പട്ടികയുടെ അന്തിമ രൂപം പ്രസിദ്ധീകരിക്കാൻ കുറേ ദിവസങ്ങൾ കൂടിയെടുത്തേക്കാമെന്നും അഗർവാൾ പറഞ്ഞു. സമയം നീട്ടി കിട്ടാൻ തനിക്ക് ഒരുപാട് അപേക്ഷകൽ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News