ഒന്നും രണ്ടുമല്ല, പിടിച്ചെടുത്തത് കോടികള്‍ ! അസ്സമില്‍ ഐഎഎസ് ഓഫീസറുടെ വീട്ടിലെ റെയ്ഡില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍

Nupur Bora

സിവില്‍ സര്‍വീസ് ഓഫീസറില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് പിടിച്ചെടുത്ത് വിജിലന്‍. അസ്സമിലാണ് സംഭവം. അസമില്‍ സിവില്‍ സര്‍വീസ് ഓഫീസറായ നൂപുര്‍ ബോറയില്‍ നിന്നുമാണ് പണവും രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും പിടിച്ചെടുത്തത്. ബാര്‍പേട്ടയിലെ വാടക വീട്ടില്‍ നടത്തിയ റെയ്ഡിനിടെ 10 ലക്ഷം രൂപയും കണ്ടെടുത്തു.

നൂപുറിന്റെ ഗോലാഗത്തിലെ വസതിയില്‍ നിന്നാണ് അനധികൃത സ്വത്ത് പിടിച്ചെടുത്തത്. കഴിഞ്ഞ ആറുമാസമായി നൂപുര്‍ നിരീക്ഷണത്തിലായാരുന്നു. ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അത്.

Also Read : താങ്കള്‍ എന്ത് ചെയ്യുന്നു ? ഞാന്‍ ഭാര്യയെ സഹായിക്കുന്നു… മുന്‍ ഹോണ്ട എക്‌സിക്യൂട്ടീവിന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

റവന്യൂ സര്‍ക്കിള്‍ ഓഫീസ് ഉദ്യോഗസ്ഥനായ ലാത് മണ്ഡല്‍ സുരജിത് ദേക എന്നയാളുടെ വസതിയിലും സ്‌പെഷ്യല്‍ വിജിലന്‍സ് സെല്‍ റെയ്ഡ് നടത്തി. മറ്റൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും നൂപൂര്‍ ബോറയുമായി സഹകരിച്ച് ബാര്‍പെറ്റയിലുടനീളം അനധികൃതമായി ഭൂമി കൈക്കലാക്കിയിരുന്നു.

ബാര്‍പെറ്റ റവന്യൂ സര്‍ക്കിളില്‍ ഉദ്യോഗസ്ഥയായിരിക്കെ പണത്തിന് പകരമായി ഭൂമി സംശയാസ്പദമായ വ്യക്തികള്‍ക്ക് കൈമാറിയിരുന്നു. ഈ സംഭവത്തില്‍ ഇവര്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലിരിക്കെയാണ് റൈഡ്. 2019 ല്‍ അസമിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായ നൂപുര്‍ ബോറയെ അടുത്തിടെയാണ് കമ്രൂപ് ജില്ലയിലെ സര്‍ക്കിള്‍ ഓഫീസറായി നിയമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News