
കേരളത്തിലെ ലോട്ടറി മേഖലയെ തകർക്കുന്ന ജി എസ് ടി അമിതഭാരം പിൻവലിക്കണമെന്നു വി ശിവദാസൻ എം പി പാർലമെന്റിൽ ആവശ്യപ്പെട്ടു.
പുകയില ഉത്പന്നങ്ങളുടെ മേലുള്ള നികുതി വർധിപ്പിക്കാനുള്ള ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കവെയാണ് പേപ്പർ ലോട്ടറിയുടെ മേൽ ചുമത്തിയ വർധിത നികുതി സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
കേരളത്തിലെ രണ്ട് ലക്ഷത്തോളം വരുന്ന മനുഷ്യരുടെ ആശ്രയമാണ് ലോട്ടറി. ലോട്ടറി വിൽപ്പനക്കാരിൽ നിരവധി പേർ പ്രായമായവരോ ഭിന്നശേഷിക്കാരോ അല്ലെങ്കിൽ മറ്റ് ഉപജീവനമാർഗ്ഗമില്ലാത്തവരോ ആണ്. കേരള സർക്കാർ നടത്തുന്ന പേപ്പർ ലോട്ടറികൾക്ക് 40% ജിഎസ്ടി ചുമത്തുന്നത് ദരിദ്രരിൽ ഏറ്റവും ദരിദ്രരോടുള്ള ക്രൂരതയാണ്.
28 ശതമാനം ആയിരുന്ന ജി എസ് ടി ആണ് 40 ശതമാനം ആയി ഉയർത്തിയത്. കേരള സർക്കാർ നടത്തുന്ന പേപ്പർ ലോട്ടറികൾക്ക് ഏകപക്ഷീയമായി വർധിപ്പിച്ച ജിഎസ്ടി കുറയ്ക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

