ഐപിഎസ് ഉദ്യേഗസ്ഥന്റെ ആത്മഹത്യ; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി

CPIM

ഹരിയാനയിലെ ഐപിഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പ്രധാനമന്ത്രിക്ക് കത്തെഴുതി സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്. വൈപുരണ്‍ കുമാര്‍ പരാമര്‍ശിച്ച എല്ലാ ഉദ്യോഗസ്ഥരെയും ഉടന്‍ സസ്പെന്റ് ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

കേസില്‍ സുപ്രീം കോടതിയുടെ മേല്‍ നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ആത്മഹത്യ കുറിപ്പില്‍ പരാമാര്‍ശിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. കുറ്റോരോപിതരെ സംരക്ഷിക്കുന്നത് ഭരണഘടനാ മൂല്യങ്ങളോടുള്ള വെല്ലുവിളിണെന്നുംവിഷയം ഗൗരവത്തോടെ പരിഗണിക്കണമെന്നും എംഎ ബേബി കത്തില്‍ ആവശ്യപ്പെട്ടു.

ഹരിയാനയില്‍ ആത്മഹത്യ ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥന്‍ വൈപുരണ്‍ കുമാറിന്റെ വസതി സിപിഐഎം നേതൃത്വം സന്ദര്‍ശനം നടത്തി. ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. സംഭവത്തില്‍ സുപ്രീംകോടതി മേല്‍ നോട്ടത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

Also read: ബിഹാർ തെരഞ്ഞെടുപ്പ്; സീറ്റ് വിഭജനത്തിന് പിന്നാലെ എന്‍ഡിഎയില്‍ പൊട്ടിത്തെറി രൂക്ഷം

വൈ പുരണ്‍ കുമാറിന്റെ ആത്മഹത്യ ബിജെപി ഭരണത്തിലുള്ള സര്‍ക്കാരിന്റെ വധമാണെന്ന് ജനറല്‍ സെക്രട്ടറി എംഎ ബേബി വിമര്‍ശിച്ചു. രോഹിത് വെമുലയുടെ മരണത്തിന് സമാനമായ സംഭവമാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മോദി സര്‍ക്കാരിന് കീഴില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിച്ച് വരികയാണെന്നും എംഎം ബേബി വിമര്‍ശിച്ചു.

വൈ പുരണ്‍ കുമാറിനെ കുറ്റക്കാരനായി ചിത്രീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആത്മഹത്യ കുറിപ്പില്‍ ആരോപിക്കപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒക്ടേബര്‍ 7 നാണ് ഉദ്യോഗസ്ഥരില്‍ നിന്നേറ്റ ജാതി വിവേചനത്തിന്റെ പേരില്‍ വൈ പുരണ്‍ കുമാര്‍ ആത്മഹത്യ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News