യെലഹങ്കയിൽ സർക്കാ‍ർ ഭൂമി കയ്യേറി കുടിയേറ്റക്കാർക്ക് കൈമാറിയെന്ന പരാതി; റവന്യൂ മന്ത്രിയുടെ അടുപ്പക്കാരൻ അടക്കം രണ്ടുപേർ അറസ്റ്റിൽ

KARNATAKA + yelahanka arrest

ബെംഗളൂരു യെലഹങ്കയിൽ സർക്കാ‍ർ ഭൂമി കയ്യേറി കുടിയേറ്റക്കാർക്ക് കൈമാറിയെന്ന പരാതിയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡയുടെ അടുപ്പക്കാരനായ വസിം ബെയ്ഗടക്കം രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. കുടിയൊഴിക്കപ്പെട്ടവർക്ക് വീട് നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. കൊഗിലുവിൽ ഖര മാലിന്യ സംസ്ക്കരണ പ്ലാൻ്റ് നിർമിക്കാൻ സർക്കാർ കൈമാറിയ ഭൂമി കയ്യേറി കുടിയേറ്റക്കാർക്ക് അനധികൃതമായി വീട് നിർമിക്കാൻ വിട്ടുനൽകിയതായി കാണിച്ച് ബാംഗ്ലൂർ സോളിഡ് വേസ്റ്റ് മാനേജ്മെൻറ് ലിമിറ്റഡ് നൽകിയ പരാതിയിൽ നാലുപേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കുടിയേറ്റക്കാരിൽ നിന്ന് വലിയ തുക വാങ്ങി ഭൂമിക്ക് വ്യാജരേഖ ചമച്ച് വീടുകൾ നിർമിക്കാൻ ഭൂമി കൈ മാറിയ വസീം ബെയ്ഗ, വിജയകുമാർ എന്നിവരെ യെലഹങ്ക പോലീസ് അറസ്റ്റ് ചെയ്തു. കൊഗിലു ഉൾപ്പെട്ട ബൈതരായണപുര മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയും റവന്യൂ മന്ത്രിയുമായ കോൺഗ്രസ് നേതാവ് കൃഷ്ണ ഭൈര ഗൗഡയുടെ അടുപ്പക്കാരനുമാണ് വസീം ബെയ്ഗ. കേസിൽ മുനി ആഞ്ജനപ്പ, റോബിൻ എന്നിവർ കൂടി ഇനി പിടിയിലാവാനുണ്ട്.

ALSO READ; ബംഗാളിൽ ഇഡി vs ദീദി: ഇഡി പരിശോധനക്കെതിരെ വ്യാപക പ്രക്ഷോഭവുമായി തൃണമൂൽ

സ്ഥലത്ത് ചെറിയ കൂരകൾ കെട്ടി താമസിച്ചിരുന്നവർ യഥാർത്ഥത്തിൽ വഞ്ചിക്കപ്പെടുകയായിരുന്നു എന്നാണ് വ്യക്തമാവുന്നത്. ഉന്നതർ അടക്കം ഉൾപ്പെട്ട സംഘം വൻ തുക വാങ്ങിയാണ് ഇവർക്ക് വീടുകൾ കെട്ടാൻ രേഖകൾ ഉണ്ടാക്കി സ്ഥലം കൈമാറിയതെന്നാണ് വ്യക്തമാവുന്നത്. ഫക്കീർ ലേ ഔട്ട്, കൊഗിലു ലേ ഔട്ട് എന്നിവിടങ്ങളിൽ നിന്ന് 200 ഓളം വീടുകളാണ് അനധികൃത കയ്യേറ്റം ആരോപിച്ച് ഡിസംബർ 20 ന് യാതൊരു മുന്നറിയിപ്പുമില്ലാതെ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്.

സംഭവം വിവാദമായതോടെ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു ജനുവരി 1 ന് നൽകാമെന്ന് പറഞ്ഞ വീടുകൾ ഇനിയും കൈമാറി തുടങ്ങിയിട്ടില്ല. 250 ഓളം പേർ വീടിനായി അപേക്ഷ നൽകിയിട്ടുണ്ട്. 90 ഓളം പേരുടെ രേഖകളുടെ പരിശോധന പൂർത്തിയാക്കിയെന്നാണ് വിവരം. ബയ്പ്പനഹള്ളിയിൽ എത്ര പേർക്ക് ഫ്ലാറ്റ് ലഭിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. സർക്കാർ പുറത്തു വിട്ട കണക്ക് പ്രകാരം ഭവനരഹിതരായവരിൽ 108 കുടുംബങ്ങൾ കർണാടകക്കാർ തന്നെയാണ്. ശേഷിക്കുന്നവർ ഉറുദ്ദു, തമിഴ്, ഹിന്ദി, മറാഠി, തെലുഗു കുടുംബങ്ങളാണ്. ആകെ 239 കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെട്ടതെന്നാണ് കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News