നൂറിലേറെ ഐടി ജീവനക്കാരെ അറസ്റ്റ് ചെയ്ത് കർണാടക സർക്കാർ; കാരണം പൊതുപണിമുടക്കിൽ പങ്കെടുത്തു

it employees arrested banglore

കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന ദേശീയ പണിമുടക്കിൻ്റെ ഭാ​ഗമായ നൂറിലേറെ ഐടി ജിവനക്കാരെ
ബെം​ഗളൂരുവിൽ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) ജനറൽ സെക്രട്ടറി സുഹാസ് അഡിഗ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. കെഐടിയുവിലെയും വിവിധ കേന്ദ്ര ട്രേഡ് യൂണിയനുകളിലെയും മറ്റ് നേതാക്കളും പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സമാധാനപരമായ പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിലൂടെ, കർണാടകയിലെ കോൺഗ്രസ് സർക്കാർ തൊഴിലാളിവർഗ പോരാട്ടങ്ങളോടുള്ള അതിന്റെ ജനാധിപത്യവിരുദ്ധ സ്വഭാവവും ശത്രുതയും പ്രകടിപ്പിക്കുകയാണ്. ലേബർകോഡുകൾ കർണാടകയിൽ നടപ്പിലാക്കുമെന്ന് കോൺ​ഗ്രസ് സർക്കാർ തീരുമാനിച്ചിരുന്നു.

Also read: കേന്ദ്രത്തിൻ്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾ കേരളത്തിൽ നടപ്പിലാക്കില്ല’;പൊരുതുന്ന തൊഴിലാളി വർഗത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി

ലേബർകോ‍ഡുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാണ് ഇന്ന് തൊഴിലാളികൾ പണിമുടക്കുന്നത്. ഇതിനെ അനുകൂലുച്ചാണ് കെഐടിയു ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ ബെം​ഗളൂരുവിൽ പ്രതിഷേധിച്ചത്. ശക്തമായ പ്രതിഷേധമാണ് കർണാടക സർക്കാരിൻ്റെ ഈ പ്രതികാര നടപടികൾക്കെതിരെ നടന്നു കൊണ്ടിരിക്കുന്നത്. പ്രവർത്തകരെ ബലം പ്രയോ​ഗിച്ചും റോഡിലൂടെ വലിച്ചിഴിച്ചുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News