ജൂലൈ 9 അഖിലേന്ത്യാ പൊതുപണിമുടക്ക് പ്രചരണാർഥം സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥകൾ

National strike

ജൂലൈ 9നു നടക്കാൻ പോകുന്ന അഖിലേന്ത്യാ പൊതുപണിമുടക്കിന്റെ പ്രചരാണർഥം സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള വാഹന പ്രചരണ ജാഥകൾ മൂന്ന് കേന്ദ്രങ്ങളിലായി ജൂൺ 26 നു ഉദ്ഘാടനം ചെയ്യും. വടക്കൻ മേഖലാ ജാഥ കാസർഗോഡ് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രനും, തെക്കൻ മേഖലാ ജാഥ ആലപ്പുഴയിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമും, മധ്യ മേഖലാ ജാഥ പാലക്കാട് പട്ടാമ്പിയിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് വി ശശികുമാറും ഉദ്ഘാടനം ചെയ്യും.

സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് നയിക്കുന്ന വടക്കൻ മേഖല ജാഥ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ പര്യടനം നടത്തി ജൂൺ 30ന് മലപ്പുറം ജില്ലയിൽ സമാപിക്കും. എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് സിപി മുരളി നയിക്കുന്ന മധ്യമേഖലാ ജാഥ പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിൽ പര്യടനം നടത്തി കോട്ടയം ജില്ലയിൽ ജൂലൈ ഒന്നിന് സമാപിക്കും. സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡണ്ട് ജെ മേഴ്സിക്കുട്ടി അമ്മ നയിക്കുന്ന തെക്കൻ മേഖല ജാഥ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ പര്യടനം നടത്തി തിരുവനന്തപുരം ജില്ലയിൽ ജൂൺ 30ന് സമാപിക്കും.

Also Read: പി വി അൻവറിന്റെ മുന്നണി പ്രവേശനം: കോൺഗ്രസിൽ ഭിന്നത തുടരുന്നു

വൈസ് ക്യാപ്റ്റന്മാൻ യഥാക്രമം – ആർ സജിലാൽ (എഐടിയു സി), എം ഹംസ (സിഐടിയു),ടോമി മാത്യു (എച്ച്എംഎസ്). മാനേജർ മാർ യഥാക്രമം ഒ.കെ സത്യ (സേവ), ടിബി മിനി (ടിയുസി ഐ). അഡ്വ ജി ലാലു എന്നിവരാണ്. ജൂലായ് 9ൻ്റെ ദേശീയ പണിമുടക്കിനു ഐക്യദാർഢ്യമായി കർഷക – കർഷകത്തൊഴിലാളി സംഘടനകൾ ഗ്രാമീണ ബന്ദിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്. പ്രദേശികമായി ജൂലൈ ആദ്യവാരം കാൽനട പ്രചരണ ജാഥകളും വിളംബര ജാഥകളും തൊഴിലാളി സ്ക്വാഡുകളും പ്രചാരണത്തിന് ഇറങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News